ആലുവ : സ്ക്കൂൾ വാഹനങ്ങളിൽ റൂറൽ ജില്ലാ പോലീസിന്റെ മിന്നൽ പരിശോധന. ഒറ്റ ദിവസം കൊണ്ട് 478 വാഹനങ്ങൾ പരിശോധിച്ചു. റേഞ്ച് ഡി ഐ ജി ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
ആലുവ സബ്ഡിവിഷനിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ ഇൻസ്പെക്ട് ചെയ്‌തത്, 138 എണ്ണം. മുനമ്പം 93, മൂവാറ്റുപുഴ 90, പുത്തൻകുരിശ് 81, പെരുമ്പാവൂർ 76 എന്നിങ്ങനെയാണ് വാഹനങ്ങൾ പരിശോധിച്ചത്. സ്‌റ്റേഷനിൽ രൂപീകരിച്ച പ്രത്യേക ടീം സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.
പുലർച്ചെ മുതൽ ആരംഭിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും.
















