കോട്ടയം: തങ്ങളെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത് ജോസ് കെ മാണിയുടെ ഗതികേടാണെന്നും തങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ടെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്സ്‌ക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് പറഞ്ഞു.
ഞങ്ങള്‍ യുഡിഎഫില്‍ സുരക്ഷിതരാണ്. എല്‍ഡിഎഫിലെ തകര്‍ച്ച ജോസ് കെ മാണി വിഭാഗത്തെ ബാധിച്ചു. അവരുടെ പാര്‍ട്ടിയുടെ ഗതികേടിന് ഞങ്ങളെ കക്ഷിയാക്കേണ്ട കാര്യമില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുമെല്ലാം എല്‍ഡിഎഫ് തോറ്റ് തുന്നംപാടി നില്‍ക്കുന്നയിടത്ത് ജോസ് കെ മാണിയും ആ തകര്‍ച്ചയുടെ ഭാഗമായി. എത്രയും പെട്ടെന്ന് അവിടെ നിന്ന് പുറത്ത് ചാടണമെന്നാണ് അവരുടെ അണികള്‍ പറയുന്നത്.
ഞങ്ങളിവിടെ യുഡിഎഫില്‍ സുരക്ഷിതമായ, തൃപ്തികരമായ അന്തരീക്ഷത്തില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്. ആടിക്കളിക്കുന്നത് ജോസ് കെ മാണി വിഭാഗമാണ്. ആ ആടിക്കളിക്ക് ഞങ്ങളില്ല. മോന്‍സ് ജോസഫ് പറഞ്ഞു.
















