തിരുവനന്തപുരം: ഹിന്ദുക്കള്‍ ഒന്നിക്കാന്‍ തുടങ്ങിയതോടെ കേരളത്തില്‍ ഇടത് ജിഹാദി മീഡിയകള്‍ക്ക് ഹാലിളകിയിരിക്കുന്നു. കേരളത്തിലെ ഹിന്ദുക്കളെ ജാതിഭേദമേന്യ മലപ്പുറത്തെ കുംഭമേള ആകര്‍ഷിച്ചതോടെ കമ്മി-ജിഹാദി കേന്ദ്രങ്ങളില്‍ നിന്നും കൂട്ടനിലവിളിയാണ് ഉയരുന്നത്. ഹിന്ദുത്വ എന്ന കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നുവെന്നാണ് ഒരു ജിഹാദി വെബ്സൈറ്റ് ഉയര്‍ത്തിയ നിലവിളി. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ദ ന്യൂസ് മിനിറ്റ് പറഞ്ഞത് 270 വര്‍ഷം മുന്‍പ് നിലച്ചുപോയ മാമാങ്കത്തെ വീണ്ടും ഭാരതപ്പുഴയുടെ തീരത്ത് കൊണ്ടുവരുന്നത് ആര്‍എസ് എസ് അജണ്ടയാണെന്നാണ്. കര്‍ണ്ണാടകത്തിലെ അരലക്ഷം പേരെ സൗജന്യമായി ഊട്ടുന്ന ധര്‍മ്മസ്ഥല ക്ഷേത്രം അവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടുന്ന സ്ഥലമാണെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വെബ്സൈറ്റാണ് ദ ന്യൂസ് മിനിറ്റ്.
മലപ്പുറത്തെ തിരുനാവായ ക്ഷേത്രത്തില്‍ മാഘമഹോത്സവം കാണാനെത്തി ജനങ്ങള്‍ ‘ഹര ഹര മഹാദേവ്’ വിളിക്കുന്നു എന്നതാണ് കേരളത്തിലെ കമ്മികളും ജിഹാദികളും ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. മലയാളിക്ക് അന്യമായ ദൈവവിളി എന്തിന് മലപ്പുറത്ത് എന്നതാണ് അവരുടെ ചോദ്യം. മാഘമഹോത്സവം എന്ന പേരില്‍ അരങ്ങേറിയത് ആര്‍എസ്എസ് പദ്ധതിയാണെന്ന് തെളിയിക്കാന്‍ കമ്മി, ജിഹാദി വെബ്സൈറ്റുകള്‍ നിരത്തുന്ന കാരണങ്ങള്‍ ഇതില്‍ പങ്കെടുക്കാനെത്തിയവര്‍ ഗണഗീതം പാടി എന്നതാണ്. മറ്റൊന്ന് കേരളത്തില്‍ അതുവരെ ഒറ്റപ്പെട്ട ദ്വീപുകളായി നിലകൊണ്ടിരുന്ന സന്യാസി മഠങ്ങളെ ഒന്നിപ്പിക്കുന്ന എന്നതാണ്. മറ്റ് സന്യാസിമഠങ്ങളിലുള്ളവര്‍ തിരുനാവായില്‍ എത്തി. നാല് ശങ്കര മഠങ്ങളിലെ പ്രതിനിധികളും മലപ്പുറം കുംഭമേളയ്‌ക്ക് ഒന്നിച്ചെത്തിയെന്നത് അപൂര്‍വ്വ സംഗമം തന്നെയാണ്. ഈ കുംഭമേളയുടെ മുഖ്യ രക്ഷാധികാരി അമൃതാനന്ദമയി ദേവിയായിരുന്നു. മറ്റൊരു പിന്‍ബലമായി സ്വാമി ചിദാനന്ദ പുരിയും എത്തിച്ചേര്‍ന്നു, സഹായങ്ങള്‍ നല്‍കി. സാധ്യമായ മേഖലകളില്‍ നിന്നുള്ള ഹിന്ദുത്വചിന്തകളുമായി ബന്ധപ്പെട്ട എല്ലാവരേയും യോജിപ്പിച്ചു എന്നതാണ് ജിഹാദി,കമ്മി കൂട്ടായ്‌മകളെ ഭയപ്പെടുത്തുന്നത്. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട വിദ്വദ് സദസ്സില്‍ പങ്കെടുത്തത് വിദ്വാന്‍മാരുടെ വന്‍നിരയാണ്. മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ്, കേരളത്തിലെ കേന്ദ്രസർവകലാശാല വിസി: പ്രൊഫ.ഡോ.സിദ്ധു.പി.അൽഗുർ, കോഴിക്കോട് സർവകലാശാല വിസി: പ്രൊഫ.ഡോ.പി. രവീന്ദ്രൻ, മലയാളം സർവകലാശാല വിസി:പ്രൊഫ.ഡോ.പി.ആർ. പ്രസാദ്, ന്യൂദൽഹി ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ കൺവീനർ എ.വിനോദ്, മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി, വിദ്യാഭ്യാസ വികാസ മകന്ദ്രം കേരള സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.കെ. ഷൈൻ, വല്ലഭട്ട കളരി സംഘം ഗുരുക്കൾ കെ.പി. കൃഷ്ണദാസ്, നാഷണൽ ആയുർവേദ ടാസ്‌ക് ഫോഴ്‌സ് മെമ്പർ (എഫ്‌ഐസിസിഐ) ഡോ.ഡി. ഇന്ദുചൂഡൻ, ഓസ്റ്റിൻ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഫുൾബ്രൈറ്റ് സ്‌കോളാർ ഡോ. രാജേന്ദു എന്നിവരാണ് വിവിധ സംവാദങ്ങളിൽ പങ്കെടുത്തു.
മഹാമാഘോത്സവത്തിന് സദ്യ നല്‍കിയത് മോഹന്‍ജി ഫൗണ്ടേഷന്‍ സ്ഥാപകനായ ബ്രഹ്മശ്രീ മോഹന്‍ജിയാണ്. 20,000 പേര്‍ വരെ സദ്യയ്‌ക്കെത്തും എന്ന് കരുതിയാണ് സദ്യ ഒരുക്കിയതെങ്കിലും ദിവസേന ലക്ഷങ്ങള്‍ ഒഴുകിയെത്തിയത് വലിയ വെല്ലുവിളിയായി മാറിയിരുന്നു. ഏകദേശം 20 ലക്ഷം ഹിന്ദുക്കള്‍ മാഘമഹോത്സവത്തില്‍ പങ്കെടുത്തു എന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്. കാരണം വരും വര്‍ഷങ്ങളില്‍ ഇതിനേക്കാള്‍ വലിയ കൂട്ടായ്‌മ ഉണ്ടായേക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു.
ഭജന സംഘങ്ങളുടെ കടന്നുവരവാണ് ഇവരെ ഭയപ്പെടുത്തുന്ന മറ്റൊരു ദുസ്വപ്നം. സിപിഎം, സിപിഐ എന്നിങ്ങനെ ആദര്‍ശം പറഞ്ഞെത്തിയ രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ മൂല്യച്യുതിയും ഹൈന്ദവര്‍ക്ക് നേരെ മാത്രം സര്‍ക്കാരുകള്‍ കാട്ടുന്ന ക്രൂരതയും വിവേചനവുമാണ് ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചിരിക്കുന്നത്. മതേതരത്വം പറഞ്ഞ് ന്യൂനപക്ഷങ്ങളെ പനപോലെ വളര്‍ത്തിയതും ഹിന്ദുക്കളുടെ ഉള്ളില്‍ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളാല്‍ വഞ്ചിക്കപ്പെട്ടവര്‍ എന്ന ഒരു ചിന്താഗതി ഉണര്‍ത്തിയിട്ടുണ്ട്. ജാതികളായി വേര്‍തിരിഞ്ഞുകിടക്കുന്നു എന്നതാണ് തങ്ങളുടെ അധോഗതിയ്‌ക്ക് കാരണമെന്നതും അവര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
പണ്ട് യേശുദാസ് കാമുകഭാവത്തോടെ പാടിയ ഭക്തിഗാനങ്ങളെല്ലാം ഈ ഭജനസംഘം ഭജനയാക്കി മാറ്റുന്നു എന്നാണ് കമ്മി ജിഹാദികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. പാടുന്നവര്‍ മാത്രമല്ല, കേട്ടിരിക്കുന്നവരും ഭക്തിഗാനം ഏറ്റുപാടുന്നത് വല്ലാത്ത ഒരു ഹൈന്ദവ കൂട്ടായ്‌മയാണ് സൃഷ്ടിക്കപ്പെടുന്നത്. ഞാന്‍ എന്ന ഭാവം വെടിഞ്ഞ് പാടുന്നവരും കേള്‍ക്കുന്നവരും നമ്മള്‍ എന്ന ഭാവത്തിലേക്ക് പോകുന്നത് വലിയ അപകടമാകും എന്ന് കണ്ടാണ് ഇവര്‍ ഇപ്പോള്‍ ഭജനസംഘത്തിനെതിരെ തിരിയുന്നത്. ഈ ഭജനസംഘങ്ങള്‍ ആര്‍എസ്എസ്. ഗണഗീതമാണോ ഭക്തിഗാനമാണോ പാടുന്നത് എന്നത് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് ഭജനസംഘത്തിനെതിരായ കുറ്റപ്പെടുത്തല്‍.
വയലിന്‍ വായിക്കുന്ന ഗൗരി ശശിധരന്‍ എന്ന കുട്ടിയെ ഹിന്ദുത്വം ഒരു ടൂളായി ഉപയോഗപ്പെടുത്തുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഗൗരി ശശിധരന്റെ വയലിന്‍ വായന കേള്‍ക്കാന്‍ ക്ഷേത്രങ്ങളില്‍ വന്‍ആള്‍ക്കുട്ടമാണ്. മാത്രമല്ല, ഏത് ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനും മുന്‍പേ ഗൗരി ശശിധരന്‍ സമൂഹമാധ്യമങ്ങളില്‍ അത് മുന്‍കൂട്ടി വിളംബരം ചെയ്യാറുണ്ട്. “ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ ഞാന്‍ വയലിന്‍ വായിക്കാന്‍ വരുന്നുണ്ട്. എല്ലാവരും വരണം” എന്ന് ഗൗരി ശശിധരന്‍ ഒരു പോസ്റ്റിട്ടാല്‍ ആയിരങ്ങള്‍ ക്ഷേത്രത്തില്‍ എത്തുകയാണ്. ഗൗരി ശശിധരന്റെ ഈ ക്ഷണം അത്ര നിഷ്കളങ്കമല്ലെന്നാണ് കമ്മി ജിഹാദി സൈറ്റുകളിലെ ആരോപണം. കാരണം ആ കുട്ടി മുഴുവന്‍ ആളുകളെയും ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുകയാണത്രെ. അവര്‍ ഹിന്ദുക്കളെ ഹൈജാക്ക് ചെയ്യുകയാണ്. .
മന്ത്രി വിഎന്‍ വാസവന്‍ കുംഭമേളയുടെ രക്ഷാധികാരിയായതും ഇവരെ വിറളി പിടിപ്പിക്കുന്നു. കാരണം ഇതിനെ എതിര്‍ക്കാതെ, ഇത്തരം ഒരു കൂട്ടായ്‌മയെ നിഷ്കളങ്കമായ ഒരു മതപരമായ ഒത്തുചേരലായി ഒരു സിപിഎം മന്ത്രി കാണുന്നു എന്നതിലാണ് ഇവര്‍ക്ക് പരിഭവം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ നടത്തിയ അയ്യപ്പസംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ കത്ത് വിഎന്‍ വാസവന്‍ വായിച്ചതിലും അവര്‍ അമര്‍ഷം പ്രകടിപ്പിക്കുന്നു. കാരണം ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ ഫാസിസ്റ്റിന്റെ കത്ത് വി.എന്‍. വാസവന്‍ വായിച്ചു എന്നാണ് ജിഹാദികളുടെ വിലയിരുത്തല്‍.
.
മലപ്പുറത്തെ കുംഭമേള സാംസ്കാരികനവോത്ഥാനത്തിന്റെ അടയാളമെന്ന് ശശി തരൂര്‍ പ്രസ്താവിച്ചതിലും ഇവര്‍ക്ക് പരിഭവമുണ്ട്. ശശി തരൂര്‍ ഒരു ഹിന്ദുത്വ സ്വഭാവം ഉള്ളില്‍പേറി നടക്കുന്ന വ്യക്തിയാണെന്നും ഇവര്‍ വിമര്‍ശിക്കുന്നു.
വാരണാസിയില്‍ നിന്നും ഹരിദ്വാറില്‍ നിന്നും രണ്ട് തീവണ്ടികള്‍ കുംഭമേളയുടെ ഭാഗമായി അനുവദിച്ചതിനെ ഇവര്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നേരെ വലിയ വിമര്‍ശനമാണ് കോരിച്ചൊരിയുന്നത്., മാത്രമല്ല, കേരളത്തില്‍ മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത്രയും വലിയ ഹിന്ദുസംഗമത്തെക്കുറിച്ച് വാര്‍ത്ത കൊടുക്കാതെ മൗനം പാലിച്ചത് വലിയ കുറ്റമാണെന്നും പകരം കേരളത്തിലെ മാധ്യമങ്ങള്‍ ഉച്ചത്തില്‍ കുംഭമേളയെ വിമര്‍ശിക്കണമായിരുന്നു എന്നതാണ് ഇവരുടെ മറ്റൊരു നിലവിളി. കുംഭമേളയ്‌ക്ക് ജനപ്രീതി വര്‍ധിച്ചതോടെ മലയാളമനോരമയെല്ലാം അവസാന ദിവസങ്ങളില്‍ പൊലിപ്പിച്ചുള്ള വാര്‍ത്തകള്‍ നല്‍കാന്‍ പ്രേരിതരായി. ഇതും വലിയ തെറ്റാണെന്ന് കമ്മികളും ജിഹാദികളും ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങള്‍ മൗനം പാലിച്ചതുകൊണ്ട് ഹിന്ദുത്വത്തിന് മണ്ണൊരുക്കലായി നടന്ന മാഘമഹോത്സവത്തിന് അനുകൂല അന്തരീക്ഷമാണ് ഒരുക്കിയതെന്നും വിമര്‍ശിക്കുന്നു.
.
കേരളത്തില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലേക്ക് കൂട്ടത്തോടെ ടൂര്‍ പോകുന്നതിലും ഇവര്‍ക്ക് ഖേദമുണ്ട്. കേരളത്തിലെ സ്ത്രീകള്‍ വടക്കേയിന്ത്യയിലെ ഹിന്ദുക്ഷേത്രങ്ങളിലേക്ക് പോകുന്ന സംഘങ്ങളായി മാറിയിട്ടുണ്ടത്രെ.
.
















