Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

ഇതിനകം 36 രാജ്യങ്ങളില്‍ നിന്നുള്ള 350 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച റോക്കറ്റാണ് ഇന്ത്യയുടെ പിഎസ് എല്‍വി. ലോകരാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടിയ പിഎസ് എല്‍വി വിദേശപ്പണം നേടിക്കൊടുക്കുന്ന വിക്ഷേപണറോക്കറ്റാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 09:29 pm IST
in India, Defence
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)

ന്യൂദല്‍ഹി: ഇതിനകം 36 രാജ്യങ്ങളില്‍ നിന്നുള്ള 350 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച റോക്കറ്റാണ് ഇന്ത്യയുടെ പിഎസ് എല്‍വി. ലോകരാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടിയ പിഎസ് എല്‍വി വിദേശപ്പണം നേടിക്കൊടുക്കുന്ന വിക്ഷേപണറോക്കറ്റാണ്. 2014 മുതല്‍ 2025 വരെയുള്ള കണക്ക് പ്രകാരം വിദേശ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയയ്‌കുക വഴി ഇന്ത്യ നേടിയത് 36990 കോടി രൂപയാണ്.

അടുത്ത് ദൗത്യം ഒരു ബാഹ്യഏജന്‍സി കൂടി നിരീക്ഷിയ്‌ക്കുമെന്ന് കേന്ദ്രമന്ത്രി

അതുകൊണ്ട് തന്നെ വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യ വിദേശഉപഗ്രഹങ്ങള്‍ ധാരാളമായി ബഹിരാകാശത്തേക്ക് അയയ്‌ക്കുന്നതിനാല്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ രണ്ട് പിഎസ് എല്‍വി പരാജയങ്ങള്‍ താങ്ങാനാവുന്നതല്ല. അതുകൊണ്ടാണ് പരാജയ കാരണങ്ങള്‍ ഇന്ത്യയിലെ വിദഗ്ധരുടെ സംഘം അന്വേഷിക്കുന്നതുപോലെ ഒരു വിദേശ അന്വേഷണ ഏജന്‍സിയെയും നിയോഗിച്ചിരിക്കുന്നത്. ഇവര്‍ അടുത്ത പിഎസ് എല്‍വി വിക്ഷേപണത്തിന്റെ പ്രക്രിയ കൂടി അടുത്ത് നിരീക്ഷിക്കും. പിഎസ് എല്‍വി 61, പിഎസ് എല്‍വി 62 എന്നിവ മൂന്നാംഘട്ടത്തിലാണ് പരാജയപ്പെട്ടതെന്നതിനാല്‍ ഈ ഘട്ടം അടുത്ത പറക്കലിന് മുന്‍പ് ആഴത്തില്‍ പരിശോധിക്കുമെന്നും മന്ത്രി ജിതേന്ദ്ര സിങ്ങ് പറഞ്ഞു. അടുത്ത പിഎസ് എല്‍വി ജൂണില്‍ വിക്ഷേപിക്കും എന്ന് പറഞ്ഞാലും അത് രണ്ട് പിഎസ് എല്‍വി പരാജയങ്ങളുടെ അന്വേഷണത്തെ കൂടി കണക്കിലെടുത്താണ് കൃത്യമായ തീയതി പ്രഖ്യാപിക്കുക. കാരണം അന്വേഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.

എന്തായാലും കേന്ദ്ര-ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ്ങ് അടുത്ത പിഎസ് എല്‍വി വിക്ഷേപണം ജൂണില്‍ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ്. കാരണം രണ്ട് പിഎസ്എല്‍വി പരാജയങ്ങളില്‍ നിന്നുണ്ടായ വിശ്വാസക്കുറവ് വിജയകരമായ ഒരു വിക്ഷേപണത്തിലൂടെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ഐഎസ്ആർഒ പ്രധാനമായും രണ്ട് റോക്കറ്റുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഒന്നാമത്തേത് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) ആണെങ്കില്‍ രണ്ടാമത്തേത് ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി)ആണ്. ചെറുതും ഇടത്തരവുമായ ഉപഗ്രഹങ്ങൾക്ക് പിഎസ്എൽവി ചെലവ് കുറഞ്ഞതും വിശ്വസനീയവുമാണ്, അതേസമയം ജിഎസ്എൽവി കൂടുതൽ ശക്തവും ഭാരമേറിയ പേലോഡുകൾ വഹിക്കുന്നതുമാണ് .2017 ഫെബ്രുവരി 15ന് ഇന്ത്യയുടെ പിഎസ് എല്‍വി സി-35 ധ്രുവഭ്രമണപഥത്തിലേക്ക് ഒറ്റയടിക്ക് അയച്ചത് 104 ഉപഗ്രഹങ്ങളെയാണ്. ഇത് വലിയൊരു നേട്ടമായിരുന്നു.

രണ്ട് പിഎസ് എല്‍വികള്‍ തലകുത്തി വീണത് അട്ടിമറിയോ സ്വാഭാവിക പരാജയമോ?

പക്ഷെ 2026 ജനുവരി 12ന് ഇന്ത്യയുടെ സി-62 എന്ന പിഎസ് എല്‍വി റോക്കറ്റ് പ്രതിരോധവകുപ്പിന്‍റേതടക്കം അതീവപ്രാധാന്യമുള്ള 16 ഉപഗ്രഹങ്ങളും (16 പേലോഡുകള്‍) വഹിച്ചുകൊണ്ടാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. നാല് ഘട്ടങ്ങളിലായി ബഹിരാകാശ പഥത്തിലേക്ക് എത്തുന്ന രീതിയിലാണ് പിഎസ് എല്‍വി സജ്ജീകരിച്ചിരുന്നത്. ഇതില്‍ ആദ്യ രണ്ട് ഘട്ടങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. പക്ഷെ കൂടുതല്‍ കുതിപ്പ് നല്‍കേണ്ട ഖരഇന്ധനം ഉപയോഗിക്കുന്ന മൂന്നാം ഘട്ടം കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് റോക്കറ്റ് ദിശമാറിപ്പോവുകയായിരുന്നു. വാസ്തവത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് മൂന്നാം ഘട്ടമാണ്. കാരണം റോക്കറ്റിന്റെ വേഗത മണിക്കൂറില്‍ 14000 കിലോമീറ്ററില്‍ നിന്നും മണിക്കൂറില്‍ 28000 കിലോമീറ്ററിലേക്ക് ഉയര്‍ത്തുന്ന ഘട്ടമാണിത്. മൂന്നാംഘട്ടത്തിലെ മോട്ടോറിലെ പ്രഷര്‍ കുറഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. ഇതാണ് റോക്കറ്റിനെ അസ്ഥിരപ്പെടുത്തിയത്. അതോടെ റോക്കറ്റിന്റെ ദിശ മാറി. . പിഎസ് എല്‍വിയുടെ വിക്ഷേപണം തകര്‍ന്നതോടെ ഇതിനൊപ്പമുണ്ടായിരുന്ന 16 ഉപഗ്രഹങ്ങളും നഷ്ടമായി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ ഈ പരാജയത്തിന് പിന്നില്‍ ക്രമക്കേട് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ് ആര്‍ഒയുടെ ഫെയ് ലിയര്‍ അനാലിസിസ് കമ്മിറ്റി (പരാജയ വിശകലന സമിതി) ചില കണ്ടെത്തലുകള്‍ നടത്തിയത്. മോട്ടോര്‍ ചേംബറില്‍ പ്രഷര്‍ കുറഞ്ഞുപോയതാണ് പരാജയകാരണമെന്നായിരുന്നു ഒടുവില്‍ ഈ അന്വേഷണ സമിതി വിലയിരുത്തിയത്. പക്ഷെ ഈ അന്വേഷണഫലം ശരിയാണോ എന്ന കാര്യത്തില്‍ സംശയം ഉയരുന്നുണ്ട്. എട്ടുമാസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കപ്പെട്ട രണ്ട് പിഎസ് എല്‍വി റോക്കറ്റുകള്‍ പരാജയപ്പെടുക എന്നത് വലിയ തിരിച്ചടി തന്നെയായി ഐഎസ് ആര്‍ഒ കണക്കാക്കുന്നു. അതുകൊണ്ടാണ് ഇതിന് പിന്നില്‍ അട്ടിമറിയായിരിക്കാം എന്ന സംശയം ശക്തമാകുന്നത്. മൂന്നാം ഘട്ടത്തില്‍ എന്തുകൊണ്ട് റോക്കറ്റ് പരാജയപ്പെടുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

അജിത് ഡോവല്‍ പങ്കുചേര്‍ന്ന അന്വേഷണം

കേന്ദ്രസര്‍ക്കാര്‍ സംശയിക്കുന്നത് ഇന്ത്യയെ പ്രതിരോധരംഗത്ത് വന്‍ശക്തിയാക്കാന്‍ പോകുന്ന അന്വേഷ എന്ന ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കേണ്ടതായിരുന്നു പരാജയപ്പെട്ട പിഎസ് എല്‍വി സി-62. ഇന്ത്യയെ തങ്ങളേക്കാള്‍ വലിയവരാക്കില്ല എന്ന് ആണയിടുന്ന ചൈനയുടെ അട്ടിമറി മൂലമാണ് പിഎസ്എല്‍വി സി-62 പരാജയപ്പെട്ടതെന്ന ആരോപണം ശക്തമാണ്. കാരണം 500 കിലോമീറ്റര്‍ അകലെ വരെ ശത്രു ഒളിഞ്ഞിരുന്ന ചെയ്യുന്ന കാര്യങ്ങള്‍ വരെ വ്യക്തമായി പകര്‍ത്താന്‍ കഴിയുന്ന ശക്തമായ ക്യാമറക്കണ്ണുള്ള ബഹിരാകാശവാഹനമായിരുന്നു അന്വേഷ. ആ അട്ടിമറി നീക്കത്തിന് പിന്നില്‍ തിരുവനന്തപുരത്തെ തുമ്പയിലെ വിഎസ്എസ് സിയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് കൂടി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ചത് ദേശീയ സുരക്ഷാ ഉപദേശകനായ അജിത് ഡോവലിനെത്തന്നെയാണ് എന്നത് പരാജയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
.
കഴിഞ്ഞ ദിവസം ഇന്ത്യുയുടെ ദേശീയ പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രൊട്ടോക്കോളില്ലാതെ, കോണ്‍വോയ് പോലുമില്ലാതെ നാല് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ തുമ്പ വിഎസ്എസ് സിയില്‍ എത്തി. അവിടെ രണ്ട് ദിവസങ്ങളിലായി ആറ് മീറ്റിങ്ങുകള്‍ നടത്തുകയുണ്ടായി. വിഎസ് എസ് സി ഡയറക്ടര്‍ എ. രാജരാജന്‍ വരെ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശപ്രകാരമാണ് അജിത് ഡോവല്‍ എത്തിയത് എന്നതും ഈ പരാജയത്തിന്റെ കാരണം കണ്ടുപിടിക്കാനുള്ള ഇന്ത്യയുടെ വ്യഗ്രതയാണ് വ്യക്തമാക്കുന്നത്. അജിത് ഡോവലിനൊപ്പം ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ അയയ്‌കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രാവീണ്യമുള്ള ഒരു വിദഗ്ധന്‍ കൂടിയുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തില്‍ വിഎസ്എസ് സി ഉദ്യോഗസ്ഥരുടെ അടക്കം മറുപടി കൂടി ഉള്‍പ്പെടുത്തി വിശാലമായ ഒരു റിപ്പോര്‍ട്ട് അജിത് ഡോവല്‍ മോദിയ്‌ക്ക് കൈമാറിക്കഴിഞ്ഞു.
.
കത്തിയമര്‍ന്നത് ഏതൊക്കെ ഉപഗ്രഹങ്ങള്‍?
ഭൗമോപരിതലത്തിന്റെ ചിത്രങ്ങള്‍ വ്യക്തതയോടെ പകര്‍ത്താന്‍ ശേഷിയുള്ള പ്രതിരോധവകുപ്പിന്റെ അന്വേഷ എന്ന ഉപഗ്രഹവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇത് ഇന്ത്യയുടെ പ്രതിരോധരംഗത്തെ കുതിപ്പിന് തിരിച്ചടിയായി. ഡിആർഡിഒയുടെ ഇൻസ്ട്രുമെന്റ്സ് റിസർച്ച് & ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ഐആർഡിഇ) ആണ് ‘അന്വേഷ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഹൈപ്പർസ്പെക്ട്രൽ ഭൗമ നിരീക്ഷണ ഉപഗ്രഹം. പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണ ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാര്‍ട്ടപ്പായ ഓര്‍ബിറ്റല്‍ പാരഡൈമിന്റെ കിഡ് എന്ന ഉപഗ്രഹമാണ് മറ്റൊന്ന്. മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യന്‍ കമ്പനിയായ ഓര്‍ബിറ്റ് എയിഡിന്റെ ആയുല്‍സാറ്റ് എന്നൊരു ചെറു ഉപഗ്രഹമായിരുന്നു. രാഹുല്‍ മൂന്ന ധ്രുവ സ്‌പേസ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി 62ല്‍ ഉണ്ടായിരുന്നു. ഈ ഉപഗ്രഹങ്ങളെല്ലാം കത്തിയമര്‍ന്നിരുന്നു.

പിഎല്‍വി സി-61ഉം പരാജയം
ഇന്ത്യയുടെ 61ാം പിഎസ് എല്‍വി ദൗത്യവും പരാജയമായിരുന്നു. 2025 മെയ് മാസത്തിലായിരുന്നു ഈ വിക്ഷേപണം നടന്നത്. പ്രതിരോധവകുപ്പിന്റെ നിര്‍ണ്ണായകമായ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് പിഎസ് എല്‍വി സി-61 അന്ന് കുതിച്ചുയര്‍ന്നത്. ഇതിന്റെയും പി3 എന്ന മൂന്നാം ഘട്ടമാണ് പരാജയമായത്. ഈ ഘട്ടത്തില്‍ എത്തുമ്പോള്‍ റോക്കറ്റില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നതോടെ പറക്കല്‍ദിശ മാറിപ്പോവുക വഴി റോക്കറ്റ് ക്രമേണ തലയും കുത്തി താഴെ വീഴുകയാണ്.

ഇന്ത്യയുടെ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്താതിരിക്കാന്‍ ചൈനയാണ് ഈ രണ്ട് പിഎസ്‍ എല്‍വി ദൗത്യങ്ങള്‍ പരാജയപ്പെടുത്തിയതെന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ചൈന ഇന്ത്യയിലെ ഉദ്യോഗസ്ഥരെക്കൂടി ഇതിന് പ്രയോജനപ്പെടുത്തിയോ എന്ന വശവും പരിശോധിക്കുന്നുണ്ട്.

പിഎസ് എല്‍വിയുടെ 64 ദൗത്യങ്ങളില്‍ അഞ്ച് പരാജയം മാത്രം
ചന്ദ്രയാന്‍, ആദിത്യ എല്‍1 എന്നീ ഉപഗ്രഹങ്ങള്‍ കൂടി ചേര്‍ത്താല്‍ ആകെ 64 പിഎസ് എല്‍വി റോക്കറ്റുകള്‍ ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ 59 ദൗത്യങ്ങള്‍ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം പരാജയത്തിന്റെ ചൂടറിഞ്ഞു. പക്ഷെ ഇന്ത്യ ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഇത്രയേറെ വളര്‍ന്നിട്ടും ഇക്കാലത്ത് ഒരു പരാജയം താങ്ങാന്‍ ഇന്ത്യയ്‌ക്കാവില്ല. അതേ സമയം ചൈനയിലും ഈയിടെ രണ്ട് ഉപഗ്രഹങ്ങള്‍ തകര്‍ന്നു എന്നതിനര്‍ത്ഥം എത്ര പരിചയസമ്പ

Tags: Thumba VSSCISROchinaPSLVAjit DovalJintendra SinghPSLV62
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

World

അന്ന് പാകിസ്ഥാനെ പറ്റിച്ചു , പിന്നെ വെനിസ്വേല, ഇപ്പോൾ ഇറാനെയും : ചങ്കിലെ ചൈനയുടെ ആയുധങ്ങൾ തകർത്ത് തരിപ്പണമാക്കി യുഎസും , ഇസ്രായേലും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.