കോട്ടയം:മദ്യലഹരിയില്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം.ഗാന്ധി സ്‌ക്വയറില്‍ ആണ് സംഭവം.
റോഡിന്റെ മധ്യത്തില്‍ ഇരുന്ന ശേഷം വാഹനങ്ങള്‍ തടയുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് ഇയാള്‍ ഇവിടെയെത്തിയത്.
പൊലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിന്റെ നടുവില്‍ കിടന്നു. വാഹന ഡ്രൈവര്‍മാരെ അസഭ്യം പറയുകയും ചെയ്തു.പിന്നീട് കൂടുതല്‍ പൊലീസെത്തി ഇയാളെ സ്ഥലത്ത് നിന്നും നീക്കി.
















