തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആര്‍ ഹിയറിംഗിലൂടെ 21130 പേര്‍ ഇതുവരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍ വിശദമാക്കി. ഇതില്‍ 2804 പേര്‍ എന്യൂമറേഷന്‍ കാലഘട്ടത്തില്‍ മരിച്ചവരും 1039 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരും 17287 പേര്‍ താമസം മാറിയവരുമാണ്. കൃത്യമായ പരിശോധനയിലൂടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിംഗ് തുടരുന്നതിനാല്‍ ഇതില്‍ വ്യത്യാസം വരാമെന്നും ഹിയറിംഗ് വേളയില്‍ അനര്‍ഹരായി കണ്ടെത്തുന്നവര്‍ ഇനിയും ലിസ്റ്റില്‍ നിന്ന് പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.
















