പാലക്കാട്:ഫുട്‌ബോള്‍ പരിശീലനത്തിന് വിടാത്തതിനെ തുടര്‍ന്നുളള മനോവിഷമത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി.എലപ്പുള്ളി പോക്കാന്തോട് ശിവപ്രസാദ്- സജിത ദമ്പതികളുടെ മകന്‍ വിശ്വജിത്ത് (13) ആണ് മരിച്ചത്.
കുളിക്കാനായി കുളിമുറിയില്‍ കയറിയതായിരുന്നു വിശ്വജിത്ത്.ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തോര്‍ത്തില്‍ തൂങ്ങിയ നിലയിലായിരുന്നു.
കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
















