Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് എഫ്ഐ നേതാവും പഴയ നക്സലൈറ്റിന്റെ മകളുമെല്ലാം ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാര്‍; മലപ്പുറത്തെ കുംഭമേളയുടെ നട്ടെല്ല് ഇവര്‍

കണ്ണൂരിലെ പഴയ നക്സലൈറ്റായ പവിത്രന്റെ മകള്‍ സന്യാസിനിയായ അവന്തിക ഭാരതിയും പഴയ എസ് എഫ്ഐ പ്രവര്‍ത്തകയായിരുന്നെങ്കിലും ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാരിയാണ്. നടി നിഖില വിമലിന്റെ ചേച്ചിയാണ് ഇപ്പോള്‍ അവന്തിക ഭാരതി എന്ന പേരില്‍ അറിയപ്പെടുന്ന സന്യാസിനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 06:08 pm IST
in Kerala
സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)

സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)

തിരുനാവായ: എസ് എഫ് ഐ തൃശൂര്‍ ജില്ലാ നേതാവായിരിക്കെ ഒളിവിലിരിക്കേണ്ട സന്ദര്‍ഭത്തില്‍ പ്രയാഗ് രാജിലെ കുംഭമേള കാണാനിടയായതാണ് ഇന്ന് ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം സ്വാമിയെ സനാതനധര്‍മ്മത്തിന്റെ പാതയിലേക്ക് നയിച്ചത്. കണ്ണൂരിലെ പഴയ നക്സലൈറ്റായ പവിത്രന്റെ മകള്‍ സന്യാസിനിയായ അവന്തിക ഭാരതിയും പഴയ എസ് എഫ്ഐ പ്രവര്‍ത്തകയായിരുന്നെങ്കിലും ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാരിയാണ്. നടി നിഖില വിമലിന്റെ ചേച്ചിയാണ് ഇപ്പോള്‍ അവന്തിക ഭാരതി എന്ന പേരില്‍ അറിയപ്പെടുന്ന സന്യാസിനി. ദല്‍ഹിയിലെ ജെഎന്‍യുവില്‍ തിയറ്റര്‍ ആര്‍ട്സ് പഠിച്ച ശേഷം അമേരിക്കയിലെ സര്‍വ്വകലാശാലയില്‍ ഉപരിപഠനം നടത്തി മടങ്ങിയെത്തിയ ശേഷമാണ് ജുന അഖാഡയില്‍ ചേര്‍ന്നത്.

തിരുനാവായില്‍ നടന്ന മഹാമാഘമഹോത്സവം എന്ന മലപ്പുറം കുംഭമേളയുടെ നടത്തിപ്പുകാരില്‍ പ്രധാനികള്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനംസ്വാമിയും അവന്തിക ഭാരതിയും പിന്നെ യോഗി അഭിനവ ബാലാനന്ദ ഭൈരവയുമായിരുന്നു. ദിവസേന പതിനായിരങ്ങള്‍ വരും എന്ന് പ്രതീക്ഷിച്ചിടത്ത് ലക്ഷങ്ങളാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന്‍കരയിലെ ഭാരതപ്പുഴയില്‍ മുങ്ങിക്കുളിക്കാനും വൈകുന്നേരത്തെ നിളാ ആരതി കാണാനും എത്തിയത്.

രഥഘോഷയാത്ര തടഞ്ഞ് സ്റ്റാലിന്‍

ഭാരതപ്പുഴയുടെ ഉറവിടമായ തമിഴ്നാട്ടിലെ തിരുമൂര്‍ത്തിക്കുന്നില്‍ നിന്നും ഒരു രഥഘോഷയാത്ര ആസൂത്രണം ചെയ്തിരുന്നു. പക്ഷെ സനാതനധര്‍മ്മത്തിന് എതിരായി നില്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അത് അനുവദിക്കാത്തതിനാല്‍ കേരളതമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചെക് പോസ്റ്റിനടുത്ത് നിന്നു മാത്രമേ രഥഘോഷയാത്രയ്‌ക്ക് തിരുനാവായിലേക്ക് പുറപ്പെടാന്‍ കഴിഞ്ഞുള്ളൂ. ഇത് ഒരു തിരിച്ചടിയായി. എങ്കിലും സ്റ്റാലിന്‍ സര്‍ക്കാരിന്റെ തനിനിറം തുറന്നുകാണിക്കാന്‍ സാധിച്ചു. കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിലെ സദ്ഗുരുവിന് എതിരായി സ്റ്റാലിന്‍ സര്‍ക്കാര്‍ ചില മതപരിവര്‍ത്തനലോബികളുടെ വാക്ക് കേട്ട് നടത്തുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഈയിടെ മാത്രമാണ് സാധിച്ചത്.

അമൃതാനന്ദമയിയും ചിദാനന്ദപുരിയും

മറ്റൊന്ന് കേരളത്തിലെ വിവിധ ആത്മീയ കേന്ദ്രങ്ങളുടെ സഹകരണം ഉറപ്പാക്കാന്‍ ഒരു ചെറിയ അളവ് വരെ സംഘാടകര്‍ക്ക് സാധിച്ചു. മാതാ അമൃതാനന്ദമയിയും കൊളത്തൂരിലെ ചിദാനന്ദപുരി സ്വാമികളും ഈ മാഘമഹോത്സവത്തോട് സഹകരിച്ചിരുന്നു. ഹിന്ദുസമുദായങ്ങളിലെ വിവിധ ആശ്രമങ്ങള്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ അലിഞ്ഞുപോകുന്നതിനാണ് മാഘമഹോത്സവം സാക്ഷ്യം വഹിച്ചത്. ഹിന്ദു എന്ന ഒറ്റ മന്ത്രത്തിലേക്ക് അവരെല്ലാം അലിഞ്ഞുചേരാന്‍ ശ്രമിക്കുന്ന കാഴ്ച അവിസ്മരണീയം തന്നെ.

തികച്ചും പ്രയാഗ് രാജില്‍ നടന്ന കുംഭമേളയുടെ ഒരു മിനിപതിപ്പായിരുന്നു നടന്നത്. ഇത്രയധികം ആളുകള്‍ വന്നിട്ടും കുപ്പയും അഴുക്കുകൂനകളും എങ്ങും കാണാനായില്ല ഭാരതപ്പുഴയുടെ തീരം തികച്ചും പവിത്രമായി നിലനിര്‍ത്താന്‍ സംഘാടകര്‍ക്ക് സാധിച്ചു. ജനവരി 16ന് ആരംഭിച്ച് ഫെബ്രുവരി മൂന്നിന് അവസാനിച്ച കുംഭമേളയ്‌ക്ക് ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

വാരണാസിയില്‍ നിന്നും ഋഷികേശില്‍ നിന്നും തീവണ്ടികള്‍

വാരണാസിയില്‍ നിന്നും ഋഷികേശില്‍ നിന്നും മാഘമഹോത്സവത്തിന് പ്രത്യേകം തീവണ്ടികള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതും വലിയ വിജയമാണ്. ഇത് ദൂരദിക്കുകളില്‍ നിന്നുള്ള സന്യാസിസമുഹത്തിന് മലപ്പുറത്തെ കുംഭമേളയ്‌ക്കെത്താന്‍ സാധിച്ചു. നാഗസന്യാസിമാര്‍ക്ക് വരെ കേരളത്തിലെ കുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചു എന്നത് നിസ്സാരമായ കാര്യമല്ല.

അതെല്ലാം മുടക്കം കൂടാതെ നടന്നു. ഒട്ടേറെ പ്രമുഖരും താരങ്ങളും വന്നെത്തി. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേരാണ് നടിമാരായ ജലജ, സോനാ നായര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍. സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് വരാന്‍ പണ്ടൊക്കെ ഭയമായിരുന്നുവെന്നും ഇപ്പോള്‍ ആ ഭയമെല്ലാം നീങ്ങിയെന്ന് രചന നാരായണന്‍ കുട്ടി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. 270 വര്‍ഷത്തിന് ശേഷം നടന്ന മാഘമഹോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ദൈവാധീനവും മഹാഭാഗ്യവും എന്നാണ് ജലജ പറഞ്ഞത്. മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുത്തപ്പോഴുള്ള അനുഭവം വാക്കുകളില്‍ വിവരിക്കാവുന്നതില്‍ അപ്പുറമാണെന്ന് സോനാനായര്‍ പറയുന്നു.

എന്തായാലും പഴയ കമ്മ്യൂണിസ്റ്റ് വേരുകളുള്ളവര്‍ തന്നെ സനാതനത്തിന്റെ കാവല്‍ക്കാരാകുന്ന അപൂര്‍വ്വമായ കാഴ്ചയ്‌ക്കും തിരുനാവായയിലെ മാഘമഹോത്സവം സാക്ഷ്യം വഹിച്ചു.

Tags: Actor JalajaAvantika BharatiBharathapuzhaSanathanadharmaSona NairLatest newsAnandavanam BharatiMalappuram KumbhmelaMaghamaholsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.