കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ത്രീയുടെ കൂടെ ലോഡ്ജിലെത്തിയ ആളെ കാണാനില്ല. ചെറുകുന്ന് സ്വദേശി കെ പി വിജയനാണ് സ്ത്രീക്കൊപ്പം ലോഡ്ജിലുണ്ടായിരുന്നത്.
ഇയാളുടെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിട്ടുള്ളത്. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ മരണം കൊലപാതകമാണോ എന്ന സംശയമുണ്ട്.
















