ചെന്നൈ:എല്‍എച്ച് ബി കോച്ചുകള്‍ ഇന്ത്യന്‍ റെയിവേയ്‌ക്ക് നിര്‍മ്മിച്ച് നല്‍കിയത് ജര്‍മ്മനിയിലെ ആല്‍സ്ടോം എന്ന കമ്പനിയാണ്. സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ച ഈ കോച്ചുകള്‍ സുരക്ഷിതമാണ്, അതിവേഗം കുതിക്കാന്‍ കഴിയുന്നവയാണ്, അപകടങ്ങള്‍ ഒഴിവാക്കാവുന്നവയാണ്, കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്താവുന്ന നീളം കൂടിയ കോച്ചുകളാണ്.
റെയില്‍വെയുടെ ആധുനിക മുഖച്ഛായയ്‌ക്ക് മറ്റൊരു ഉദാഹരണം കൂടിയാണ്. ഫെബ്രവരി നാല് ബുധനാഴ്ച ചെന്നൈ മെയില്‍ എല്‍എച്ച് ബി കോച്ചുകളോടെ ഓടി.
158 വര്‍ഷമായി സര്‍വീസ് നടത്തുന്ന ട്രെയിനാണ് ചെന്നൈ മെയില്‍.
















