കോട്ടയം :എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം അടഞ്ഞ അധ്യായമാണെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.എസ്എന്‍ഡിപിക്ക് രാഷ്‌ട്രീയ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രായോഗികമാകുമെന്ന് നേരത്തേ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഇതിന് പിന്നാലെയാണ് ജി സുകുമാരന്‍ നായര്‍ അത് നിഷേധിച്ചത്.
എസ്എന്‍ഡിപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല, ഇനി ഒരു ചര്‍ച്ചയും ഉണ്ടാകില്ല.എന്‍എസ്എസിന് ഒരു വാക്കെ ഉള്ളൂ- ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന സംഘടനയാണ്. വെള്ളാപ്പള്ളി നടേശന്റെ പത്മ അവാര്‍ഡിന് പിന്നില്‍ രാഷ്‌ട്രീയ നീക്കം ഉണ്ടെന്ന് സംശയമുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യത്തിനായി ഞങ്ങള്‍ അങ്ങോട്ട് ഒരു കാലത്തും പോകില്ല. എസ്എന്‍ഡിപി ചെയ്യുന്നതെല്ലാം എന്‍എസ്എസ് ചെയ്യണമെന്ന് ഉണ്ടോ? വി ഡി സതീശനോടുള്ള വിരോധം കോണ്‍ഗ്രസിനോട് ഇല്ല.എന്നാല്‍ അത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
















