Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നല്ല ചാണകത്തിലും, ഗോമൂത്രത്തിലും, പാലിലുമൊക്കെ കളിക്കാം.പശുവിന്റെയും എരുമയുടെയും കൂടെ കളിക്കാം.ഇവിടെ ഇങ്ങനെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 01:01 pm IST
in Entertainment

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം നായികമാരിലൊരാളാണ് അമല പോള്‍. മലയാളത്തിലൂടെ തുടങ്ങി അന്യഭാഷകളില്‍ സജീവമാവുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു അമല നടത്തിയത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ അമല തെളിയിച്ചിരുന്നു. ജഗതുമായുള്ള വിവാഹത്തെക്കുറിച്ചും, മകനായ ഇലൈയക്കുറിച്ചുമെല്ലാം അവര്‍ വാചാലയാവാറുണ്ട്. അഭിമുഖങ്ങളിലൂടെയായി പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ അമലയ്‌ക്കും ജഗതിനുമൊപ്പമുള്ള വീഡിയോ പങ്കിട്ടിരിക്കുകയാണ് ജഗത്.

എന്റെ നാട്ടിലെത്തിയാല്‍ ഭാര്യ ഇങ്ങനെയാണ്. ഭാര്യയുടെ വ്യത്യസ്ത ഭാവങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ജഗത് വീഡിയോ പങ്കുവെച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോയുടെ താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. എന്തായാലും അവര്‍ ഹാപ്പിയാണല്ലോ, അവര്‍ ആസ്വദിക്കട്ടെ തുടങ്ങിയ കമന്റുകളായിരുന്നു വന്നത്. ഇലൈയിനെ ഇവിടെ നിര്‍ത്തട്ടെ. നല്ല ചാണകത്തിലും, ഗോമൂത്രത്തിലും, പാലിലുമൊക്കെ കളിക്കാം. ചാണകത്തിലൊക്കെ തെന്നി ഓടി കളിക്കാം. പശുവിന്റെയും എരുമയുടെയും കൂടെ കളിക്കാം. എത്ര ഫ്രണ്ട്‌സാണെന്ന് നോക്കിയേ, ഇവിടെ നിര്‍ത്തട്ടെ ഒരുമാസത്തേക്ക് എന്നുമായിരുന്നു ഇലൈയിനോട് അമല പോള്‍ ചോദിച്ചത്. നല്ല ഫ്രഷ് പാലും തൈരുമൊക്കെ ഇവിടെ കിട്ടും എന്നും അമല മോനോട് പറയുന്നുണ്ടായിരുന്നു.

പശുക്കുട്ടിയെ തൊടാനായി നോക്കിയപ്പോള്‍ ഇലൈയിന് പേടിയായിരുന്നു. ഈ ബഫലോയുടെ നോട്ടം അത്ര ശരിയല്ലെന്നും അമല ജഗതിനോട് പറയുന്നുണ്ടായിരുന്നു. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് വന്നവരാണ് അമലയും ജഗതും. താന്‍ അഭിനേത്രിയാണെന്ന കാര്യം ആദ്യം ജഗതിനോട് പറഞ്ഞിരുന്നില്ലെന്നും അമല പറഞ്ഞിരുന്നു.2023 ലായിരുന്നു അമലയും ജഗതും വിവാഹിതരായത്. 2024 ജൂണ്‍ 11നായിരുന്നു മകന്‍ ജനിച്ചത്. ജഗത് വന്നതോടെ ജീവിതം കൂടുതല്‍ മനോഹരമായി. ഗര്‍ഭകാലം ബുദ്ധിമുട്ടേറിയതായിരുന്നുവെങ്കിലും ജഗത് കൂടെയുള്ളതിനാല്‍ എല്ലാം നേരിടാന്‍ കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത സമയത്തായിരുന്നു ഗര്‍ഭിണിയായത്.തികച്ചും വ്യത്യസ്തമായിരുന്നു ആ അനുഭവം. പഴയ ഞാന്‍ എവിടെയാണെന്ന് പോയതെന്നറിയില്ലായിരുന്നു. എന്തായാലും അതെനിക്ക് ഇഷ്ടമായി എന്നും അമല പറഞ്ഞിരുന്നു.

ഗോവയില്‍ വെച്ചായിരുന്നു ജഗതിനെ ആദ്യം കാണുന്നത്. ഗോവയിലായിരുന്നു അന്ന് ജഗത് താമസിച്ചിരുന്നത്. തെന്നിന്ത്യന്‍ സിനിമകളൊന്നും അങ്ങനെ കാണാറില്ലായിരുന്നു. പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടായിരുന്നു ആദ്യം കൊടുത്തത്. പിന്നീടാണ് നല്ല സുഹൃത്തുക്കളാവുന്നത്. വൈകാതെ പ്രണയത്തിലും, ഡേറ്റിംഗിലുമായി. ഗര്‍ഭകാലത്താണ് ജഗത് എന്റെ സിനിമകളൊക്കെ കണ്ട് തുടങ്ങിയത്. അദ്ദേഹത്തിനും സിനിമ ഇഷ്ടമായിരുന്നു. ഗര്‍ഭകാലത്തും, പ്രസവ സമയത്തുമെല്ലാം സിനിമകളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനൊന്നും ബാധിക്കാതെ തന്നെ നയിച്ചത് ജഗതായിരുന്നുവെന്നും അമല പറഞ്ഞിരുന്നു. ഞങ്ങളുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ അതിന് എന്റെ മറുപിള്ളയെ അടക്കം ചെയ്യുമോ എന്ന പേരായിരിക്കും കൊടുക്കുക. മറുപിള്ളയെ പൂജയോടെ സംസ്‌കരിക്കുന്ന ചടങ്ങുണ്ട് ഞങ്ങളുടെ ഇടയില്‍. വളരെ ആഘോഷത്തോടെയാണ് ഇത് നടത്താറുള്ളതും. കുഞ്ഞിനൊപ്പമായാണല്ലോ മറുപിളള വളരുന്നത്. അമ്മയായ സ്ത്രീ അതുവരെയുള്ള എല്ലാ നെഗറ്റിവിറ്റിയും, ട്രോമകളും അതോടെ അടക്കം ചെയ്തു എന്നാണ് അതേക്കുറിച്ചുള്ള വിശ്വാസം. അമ്മയ്‌ക്കും കുഞ്ഞിനും വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത്. എന്നെ അറിയിക്കാതെയായിരുന്നു ജഗത് ഇതെല്ലാം ചെയ്തത്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് എന്നോട് പറയുന്നത് പോലും. ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ കാന്‍ ഐ ബറി യുവര്‍ പ്ലാസന്റ ചോദിച്ചേനെ എന്ന് ജഗത് പറഞ്ഞെന്നും അമല പോള്‍ തുറന്നുപറഞ്ഞിരുന്നു.

 

Tags: Amala PaulLatest newsmalayalam moivejagath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.