തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയ അഡിക്ഷനിലേക്ക് പോകുന്നതിനെതിരെ വിവേകപരമായ നടപടി വേണമെന്നും സോഷ്യല്‍ മീഡിയ നിയന്ത്രണം ആവശ്യമാണോ എ ന്നതു സംബന്ധിച്ച് പൊതു ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
വിദ്യാഭ്യാസമേഖലയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളും വാഗ്ദാനങ്ങളും മന്ത്രി മുന്നോട്ടുവച്ചു. ബാക്ക് ബെഞ്ചര്‍മാരെ ഒഴിവാക്കണമെന്നും അവധി ദിവസം ക്ലാസ് പാടില്ലെന്നും മന്ത്രി നിര്‍ദേശിക്കുന്നു. മുന്‍കാല വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പുതിയ ബൈ ലോ നിര്‍മിക്കും. ജില്ലാ, ഉപജില്ലാ കലോത്സവത്തില്‍ ജഡ്ജസായി മറ്റ് സ്‌കൂളുകളില്‍ നിന്നുള്ളവരെ നിയമിക്കും. 1-12 വരെയുള്ള കുട്ടികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കും. പുതിയ മാനദണ്ഡം അനുസരിച്ച് ലിഫ്റ്റ്, ഫാന്‍, എസി എന്നിവ ഉള്‍പ്പെടുത്തി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കണമെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകത്തിലുള്ള ഭരണഘടന ആമുഖം സ്‌പെഷ്യല്‍ അസംബ്ലിയില്‍ ചൊല്ലണമെന്നും മന്ത്രി നിര്‍ദേശിക്കുന്നു.
















