കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ആരിക്കാടിയിലെ ടോള്‍ പിരിവു നിര്‍ത്തലാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ടോള്‍ പിരിവു നിര്‍ത്തലാക്കാനുളള തീരുമാനത്തില്‍ ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍ കുറിച്ചു.നേരത്തേ ദേശീയപാത 66 കുമ്പള ആരിക്കാടിയിലെ ടോള്‍ പ്ലാസ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടന്നിരുന്നു.
കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ടോള്‍പ്ലാസ നിലവിലുണ്ട്.ഈ സാഹചര്യത്തില്‍ കേവലം 22 കിലോമീറ്ററിനുള്ളില്‍ മറ്റൊരു ടോള്‍ പ്ലാസ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു.
















