തിരുവനന്തപുരം: ആഘോഷവേളകളിലും ജന്മദിനങ്ങളിലും യൂണിഫോം ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തും.ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി റാമ്പ് ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ വിനോദയാത്രകളില്‍ സാമ്പത്തിക പ്രയാസം മൂലം ഒരു കുട്ടിക്കും പോകാനാവാതിരിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങുന്ന രീതി പൂര്‍ണമായും ഒഴിവാക്കണം.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ നിര്‍ദേശങ്ങള്‍.വകുപ്പിന്റെ ഉത്തരവുകള്‍ ഇക്കാര്യത്തില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാതല പരിശോധനകളിലൂടെ അധികൃതര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അവധിക്കാലം മറ്റു തടസങ്ങളില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കും.
















