Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന് എയിംസ് കിട്ടാത്തത് ഇടതുസര്‍ക്കാരിന്റെ പിടിവാശി മൂലം; സംസ്ഥാനം സ്ഥലം കണ്ടെത്തിയില്ല

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Feb 3, 2026, 12:35 pm IST
inKerala

പത്തനംതിട്ട: കേരളത്തിന് എയിംസ് ലഭിക്കാന്‍ വൈകുന്നത് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ആവശ്യത്തിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകാത്തതുമൂലം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് കുറഞ്ഞത് 200 ഏക്കര്‍ സ്ഥലമെങ്കിലും എയിംസിന് ആവശ്യമാണ്. ഇത്തരത്തിലുള്ള നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിക്കണം. ഇതില്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലം കേന്ദ്രം തെരഞ്ഞെടുക്കും. ശുദ്ധജലം, വൈദ്യുതി ഇവ ലഭ്യമാകണം, ഫോര്‍ വേ കണക്ടിവിറ്റിയും വേണം. എന്നാല്‍ കേരളസര്‍ക്കാര്‍ ഈ മാനദണ്ഡങ്ങളൊക്കെ പാലിക്കുന്ന ഭൂമി ഇതുവരെ കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിട്ടില്ല. കോഴിക്കോട് കിനാലൂരിലാണ് ഇടതുസര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. എന്നാല്‍ ഇതിന് 151 ഏക്കര്‍ മാത്രമാണ് വിസ്തീര്‍ണം. മറ്റൊരിടത്തും പദ്ധതി വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

നിലവിലുള്ള നിയമം ലംഘിച്ച് ഒരു കാരണവശാലും പദ്ധതി അനുവദിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനുശേഷം പോലും സൗകര്യപ്രദമായ സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് എയിംസിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുക എന്ന രാഷ്‌ട്രീയലക്ഷ്യത്തോടെ ആണെന്ന് വ്യക്തം.

കൊച്ചിന്‍ റിഫൈനറിയുടെ വികസന ഉദ്ഘാടനത്തിന് 2021 ഫെബ്രു. 16 ന് അമ്പലമേട്ടില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കേരളത്തിന് എയിംസ് അനുവദിക്കാന്‍ തയാറാണെന്ന് ആദ്യം പറഞ്ഞത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒത്തിണങ്ങിയ വെള്ളൂരിലെ കേരളാ പേപ്പര്‍ പ്രോഡക്റ്റ് ലിമിറ്റഡിന് 700 ഏക്കര്‍ സ്ഥലം കാടുകയറി കിടന്നിട്ടും അവിടം പദ്ധതിക്കായി പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണ്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ തുടങ്ങിയതാണ് എയിംസിനോടുള്ള ഈ അവഗണന.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും എയിംസിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചിരുന്നില്ല. അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നാല് സ്ഥലങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കാട്ടാക്കട തുറന്ന ജയില്‍, കോട്ടയം മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന സ്ഥലം, കളമശേരി എച്ച്എംടിയുടെ സ്ഥലം, കിനാലൂര്‍ എന്നിവയായിരുന്നു അവ. കാടിനോടു ചേര്‍ന്ന ഗ്രാമപ്രദേശമെന്നത് കാട്ടാക്കടയില്‍ പദ്ധതി വരാന്‍ തടസമായി. കോട്ടയത്തും എറണാകുളത്തും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉള്ളതിനാല്‍ അവയും തഴയപ്പെട്ടു. ആവശ്യത്തിന് സ്ഥലം ഇല്ലാത്തത് കിനാലൂരിനും തടസമായി. ഈ കാര്യങ്ങള്‍ വ്യക്തമായി ബോധ്യമുള്ളപ്പോഴാണ് ഇടതു സര്‍ക്കാര്‍ വീണ്ടും വീണ്ടും കിനാലൂരിനെ മാത്രം പദ്ധതിക്കായി നിര്‍ദേശിക്കുന്നത്.

Tags: keralamLDF GovernmentAIMS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

Thiruvananthapuram

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

News

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.