കോട്ടയം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്‌ലോറില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ക്യാമറയും ഉപകരണങ്ങളും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണ വിധേയമാക്കി.പാലായില്‍ നിന്നും പാമ്പാടിയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ കെടുത്തിയത്.
രാത്രി വിദ്യാര്‍ഥികള്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. പകല്‍ സമയത്ത് ഷൂട്ടിംഗ് ഉളളതിനാല്‍ ക്യാമറ അടക്കം ഫ്‌ലോറില്‍ ഉണ്ടായിരുന്നു ഇതാണ് കത്തിപ്പോയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
















