കൊച്ചി: അങ്കമാലി ബെവ്‌കോ ഔട്ട്ലെറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ബെവ്കോ ജീവനക്കാരില്‍ നിന്ന് 82,000 രൂപ പിടിച്ചെടുത്തു.ഈ തുക മദ്യ കമ്പനികള്‍ നല്‍കിയ കോഴയാണ് എന്നാണ് നിഗമനം.
ഔട്ട്ലെറ്റില്‍ 22,000 രൂപയുടെ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തി.കൂടുതല്‍ അന്വേഷണം നടത്തും.ഡ്യൂട്ടി സമയം രണ്ട് ജീവനക്കാര്‍ മദ്യപിച്ച് ലക്കുകെട്ട സ്ഥിതിയിലായിരുന്നു.
















