
തിരുനാവായ: ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി വടക്കന്തറ ശ്രീമഹാദേവ ക്ഷേത്രത്തിൽ സാധു മഹാസംഗമം സംഘടിപ്പിക്കുന്നു. ഈ മഹത്തായ ആത്മീയ സംഗമത്തിന്റെ ഭാഗമായി സ്വീകരണവും ഹിന്ദു മഹാസമ്മേളനവും നടക്കും.
ഫെബ്രുവരി രണ്ട് തിങ്കളാഴ്ചയാണ് വടക്കന്തറ ക്ഷേത്രത്തില്‍ ഈ പരിപാടി നടക്കുക. വൈകീട്ട് അഞ്ച് മണിക്കാണ് സ്വീകരണം. ഈ സന്യാസിമാര്‍ പിന്നീട് തിരുനാവായില്‍ നടക്കുന്ന മാഘമഹോത്സവത്തിലും പങ്കെടുക്കും.
ഹിമാലയത്തില്‍ നിന്നുള്ള സന്യാസിമാര്‍ മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുമോ എന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. അതിന് ഉത്തരമാണ് ഇപ്പോള്‍ സംഘാടകര്‍ ഈ അറിയിപ്പിലൂടെ നല്‍കിയിരിക്കുന്നത്.