തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എ.പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് തുറന്ന കത്തയച്ചു.
കൊള്ളയില്‍ പത്മകുമാര്‍ വഹിച്ച പങ്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി. തെളിവുകളും കോടതി ഉത്തരവുകളും കൈവശമുണ്ടായിട്ടും പത്മകുമാറിന് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നല്ലെന്ന കാര്യം ഇപ്പോഴും കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പത്മകുമാറിന്റെ നേതൃത്വത്തില്‍ 10 കോടി രൂപ പിരിച്ചെടുത്തുവെന്നും പുറത്താക്കിയാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുപറയും എന്ന ഭയം കൊണ്ടാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി ജയിലില്‍ കിടന്നിട്ടും കോടതികള്‍ അദ്ദേഹത്തിന്റെ ജാമ്യ അപേക്ഷ ഒന്നിലേറെ തവണ തള്ളിയിട്ടും സിപിഎം അച്ചടക്കടപടി എടുക്കാത്തതിനു പിന്നിലെന്ന ആരോപണം ശരിയാണെന്ന് കരുത്തേണ്ടിവരുമെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു.
















