Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രാജ്യത്തിന്റെ പുരോഗതി രൂപപ്പെടുന്നത് കൂട്ടായ നിശ്ചയദാര്‍ഢ്യത്തിലൂടെ

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍: 3

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 10:02 am IST
in Main Article

ചിപ്പുകള്‍ക്ക് പുറമെ, പ്രവര്‍ത്തനം ആരംഭിച്ച മറ്റൊരു പ്രധാന മേഖല കൂടിയുണ്ട്. ‘ദേശീയ നിര്‍ണ്ണായക ധാതു ദൗത്യം’ വഴി അത്യാവശ്യ ധാതുക്കള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരികയാണ്. പണ്ട് സമുദ്രവ്യാപാരത്തില്‍ ലോകശക്തിയായിരുന്നു ഭാരതം. എന്നാല്‍ അധിനിവേശാനന്തര കാലഘട്ടത്തിലെ പതിറ്റാണ്ടുകള്‍ നീണ്ട അവഗണന കാരണം, ഇന്ന് ഭാരതത്തിന്റെ 95 ശതമാനം വ്യാപാരവും വിദേശ കപ്പലുകളിലാണ് നടക്കുന്നത്. ഇതിനായി പ്രതിവര്‍ഷം ആറ് ലക്ഷം കോടി രൂപയിലധികം ചെലവഴിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍നിന്ന് രാജ്യത്തെ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുണ്ട്. സമുദ്രവ്യാപാര മേഖലയ്‌ക്കായി ഏകദേശം 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. വലിയ കപ്പലുകള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നല്‍കി. കൂടാതെ, നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പഴയ സമുദ്രനിയമങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

സംന്യാസി ശ്രേഷ്ഠനായ ശ്രീനാരായണ ഗുരു പറഞ്ഞത് ”വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക” എന്നാണ്. കാരണം, ഒരു രാഷ്‌ട്രം സ്വപ്‌നം കാണുമ്പോള്‍, അത്തരം സ്വപ്‌നങ്ങള്‍ വിഭാവനം ചെയ്യുന്നതും അവ സാക്ഷാത്കരിക്കുന്നതും അവിടത്തെ യുവാക്കളാണ്.

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഇലക്ട്രോണിക്സ് നിര്‍മാണ മേഖലയില്‍ മാത്രം 25 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. സെമി കണ്ടക്ടറുകള്‍, ഹരിതോര്‍ജം, ഹരിത ഹൈഡ്രജന്‍ തുടങ്ങിയ പുതിയ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിനായി 50 ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചു. അടിസ്ഥാനസൗകര്യ മേഖലയിലെ ഈ നിക്ഷേപം യുവാക്കള്‍ക്കായി വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘സ്വദേശി’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നിവയെ യുവാക്കള്‍ തങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുത്തിരിക്കുന്നു. മുദ്ര യോജന പോലുള്ള പദ്ധതികള്‍ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വവും സ്വയംതൊഴില്‍ മനോഭാവവും വളര്‍ത്തുന്നു. ഈ പദ്ധതിക്ക് കീഴില്‍ ചെറുകിട സംരംഭകര്‍ക്കായി 38 ലക്ഷം കോടി രൂപയിലധികം ലഭ്യമാക്കിയിട്ടുണ്ട്. ആദ്യമായി സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കായി ഏകദേശം 12 കോടി വായ്‌പ വിതരണം ചെയ്തു.

അതുപോലെ, പിഎം വിശ്വകര്‍മ പദ്ധതിക്ക് കീഴില്‍ രാജ്യത്തുടനീളമുള്ള 20 ലക്ഷത്തിലധികം കരകൗശല തൊഴിലാളികള്‍ക്ക് പരിശീലനവും ബാങ്കിങ് സഹായവും നല്‍കിവരുന്നു. പിഎം സ്വനിധി പദ്ധതിക്ക് കീഴില്‍ 72 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്കായി 16,000 കോടി രൂപയുടെ സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, വിവിധ തൊഴില്‍ മേളകളിലൂടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സ്ഥിരനിയമനം നല്‍കി. സ്വകാര്യമേഖലയിലും, ഒരു ലക്ഷം കോടി രൂപ ബജറ്റില്‍ ‘പ്രൈം മിനിസ്റ്റര്‍ വികസിത് ഭാരത് റോസ്ഗാര്‍ യോജന’ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ 3.5 കോടിയിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

രാജ്യത്തെ ഐടിഐ ശൃംഖല നവീകരിക്കുന്നതിനായി ആയിരം ഐടിഐകള്‍ ഭാവിയിലേക്കായി സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി പിഎം സേതു പദ്ധതിക്ക് കീഴില്‍ 60,000 കോടി രൂപയാണ് ചിലവഴിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ള, വ്യവസായ ലോകത്തിന് അനുയോജ്യമായ ഒരു തൊഴില്‍സേനയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ഇതുവരെ 60,000 യുവാക്കള്‍ക്ക് സെമികണ്ടക്ടര്‍ മേഖലയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. 10 ലക്ഷം യുവാക്കള്‍ നിര്‍മ്മിതബുദ്ധി മേഖലയില്‍ പരിശീലനം നേടിവരുന്നു.

ഇന്ന് എഐയുടെ ദുരുപയോഗം മൂലം ഉടലെടുക്കുന്ന അപകടങ്ങള്‍ കണക്കിലെടുത്ത്, ഈ വിഷയത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഡീപ്‌ഫേക്ക് , തെറ്റായ വിവരങ്ങള്‍, വ്യാജ ഉള്ളടക്കങ്ങള്‍ എന്നിവ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും പൊതുവിശ്വാസത്തിനും വലിയ ഭീഷണിയാണ്. രാജ്യത്തെ യുവാക്കളുടെയും സര്‍ക്കാരിന്റേയും സംയുക്ത പരിശ്രമത്തിലൂടെ കായിക രംഗത്തും രാജ്യം അഭൂതപൂര്‍വമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു.

നമ്മുടെ പെണ്‍മക്കളുടെയും ദിവ്യാംഗരായ സഹപൗരന്മാരുടെയും പ്രകടനം മെച്ചപ്പെട്ട രീതി ശ്രദ്ധേയമാണ്. ഭാരത വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് കിരീടം ചൂടി. സമാനമായി, അന്ധരായ വനിതകളുടെ ക്രിക്കറ്റ് ടീമും ലോകകപ്പ് വിജയിച്ചു. എന്റെ എല്ലാ പെണ്‍മക്കള്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഭാരതത്തിലെ കായികരംഗവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഖേലോ ഇന്ത്യ നയം രൂപീകരിക്കുകയും കായിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട്. ഈ തയ്യാറെടുപ്പുകളുടെയും ആത്മവിശ്വാസത്തിന്റെയും ഫലമായി, 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഉത്തരവാദിത്തം ഭാരതത്തില്‍ അര്‍പ്പിച്ചിരിക്കുന്നു.

യുവാക്കളെ രാഷ്‌ട്രനിര്‍മ്മാണവുമായി ബന്ധിപ്പിക്കുന്നതിന് ‘വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്’ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഏകദേശം 50 ലക്ഷം യുവാക്കള്‍ ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ ഏകദേശം രണ്ട് കോടി യുവാക്കള്‍ ‘മൈ ഭാരത്’ പ്ലാറ്റ്‌ഫോമിലും ചേര്‍ന്നിട്ടുണ്ട്.

മനുഷ്യരാശിക്കുള്ള സേവനമായിരിക്കണം ആഗോള രാഷ്‌ട്രീയത്തിന്റെയും സഹകരണത്തിന്റെയും പരമമായ ലക്ഷ്യമെന്ന് ഭാരതം എപ്പോഴും വിശ്വസിക്കുന്നു. 2025 നവംബറില്‍ ശ്രീലങ്കയിലുണ്ടായ ‘ദിത്വ’ ചുഴലിക്കാറ്റ് സമയത്ത് ഭാരതം ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’ നടപ്പിലാക്കി. മ്യാന്‍മറിലും അഫ്ഗാനിസ്ഥാനിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ആദ്യമായി പ്രതികരിച്ച രാജ്യവും ഭാരതമായിരുന്നു.

വികസിത ഭാരതം എന്ന ലക്ഷ്യം ഒരു സര്‍ക്കാരിലോ ഒരു തലമുറയിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഇതൊരു തുടര്‍ച്ചയായ യാത്രയാണ്. ഈ യാത്രയില്‍ നമ്മുടെയെല്ലാം പരിശ്രമവും അച്ചടക്കവും തുടര്‍ച്ചയും പ്രധാനമാണ്. വരും കാലങ്ങളില്‍ രാജ്യത്തിന്റെ പുരോഗതി രൂപപ്പെടുന്നത് അതിന്റെ കൂട്ടായ നിശ്ചയദാര്‍ഢ്യത്തിലൂടെയായിരിക്കും.
(അവസാനിച്ചു)

Tags: President Draupadi Murmu#UnionBudget2026Policy announcement speech
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഭാരതി' നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാഷ്ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഉപഹാരം സമര്‍പ്പിക്കുന്നു
India

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

India

സ്ത്രീശക്തിയുടെ നേട്ടങ്ങൾ അഭിമാനകരമാണ്… അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദിയും രാഷ്‌ട്രപതിയും

Kerala

യൂണിയൻ ബജറ്റ് ഇന്ത്യയുടെ ആരോഗ്യമേഖലയ്‌ക്കായി ദീർഘവീക്ഷണമുള്ള രൂപരേഖ: ഡോക്ടര്‍ ആസാദ് മൂപ്പന്‍

India

ഈ ബജറ്റ് പരിഷ്കാരങ്ങളുടെ ബജറ്റെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം വർധിപ്പിക്കും , കാർഷിക  പരിശീലന പരിപാടികളിൽ എഐ സാങ്കേതിക വിദ്യ ; സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.