തിരുനാവായ: ദക്ഷിണ ഭാരതത്തിന്റെ തലസ്ഥാനമായി കേരളം മാറുമെന്നും ആധ്യാത്മിക ശക്തിയിലൂടെയാണ് ആ കരുത്ത് നേടുകയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആധ്യാത്മിക ടൂറിസത്തിന്റെ സാധ്യത കൂടി പരിഗണിച്ച് വലിയൊരു പദ്ധതി തയാറാക്കേണ്ടതുണ്ട്. അതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തവനൂര്‍ മാഘമക മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാവിലെ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തിലും അദ്ദേഹം പങ്കെടുത്തു.
മാതാ അമൃതാനന്ദമയീമഠം താനൂര്‍ മഠാധിപതി സ്വാമിനി അതുല്യമൃത പ്രാണ, സഭാപതി സംവിദാനന്ദ ഗിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















