കൊച്ചി: ഇതര സംസ്ഥാനക്കാരിയായ യുവതിയില്‍ നിന്നും കഞ്ചാവ് പിടികൂടി. പെരുമ്പാവൂര്‍ പള്ളിപ്രം ചെറുവേലിക്കുന്ന് ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സഹബ് നഗര്‍ സ്വദേശിനി അരുണ കത്തൂന്‍ ബിബി(35)യെയാണ് അറസ്റ്റ് ചെയ്തത്.പെരുമ്പാവൂര്‍ പൊലീസ് ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
ഇവര്‍ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും 2.995 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
അരുണയ്‌ക്കെതിരെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലും സമാന കേസ് നിലവിലുണ്ട്.
















