Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അജിത് പവാറിന് കണ്ണീരോടെ വിടനൽകി ബാരാമതി; വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 02:12 pm IST
in India

ബാരാമതി: വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകി ബാരാമതി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ, മക്കളായ പാർത്ഥ്, ജയ് എന്നിവർ നേതൃത്വം നൽകി.

ആയിരക്കണക്കിന് അനുയായികളും വിവിധ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.“അജിത് ദാദ അമർ രഹെ” എന്ന മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ പ്രിയ നേതാവിനെ അവസാനമായി യാത്രയാക്കിയത്. മഹാരാഷ്‌ട്രയിലെ മാത്രമല്ല ദേശീയ രാഷ്‌ട്രീയത്തില്‍ പോലും കരുത്തു തെളിയിച്ച് സ്വന്തം ഇടം കണ്ടെത്തിയ നേതാവായിരുന്നു അജിത് പവാര്‍ എന്ന അജിത് അനന്തറാവു പവാര്‍. മുന്‍ കോണ്‍ഗ്രസ് നേതാവും പിന്നീട് എന്‍സിപി നേതാവുമായ ശരദ്പവാറിന്റെ സഹോദരപുത്രന്‍. ശരദ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും എല്ലാം നിറഞ്ഞുനിന്ന കാലത്ത് അദ്ദേഹത്തിന്റെ നിഴല്‍ പോലെ നടന്നിരുന്നയാളായിരുന്നു അജിത്. പിന്നീട് അദ്ദേഹവുമായി തെറ്റി എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎയില്‍ എത്തി.

59 ജൂലൈ 22നാണ് ജനനം. 2024 ഡിസംബര്‍ മുതല്‍ മഹാരാഷ്‌ട്രയിലെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയാണ്. ആറ് തവണ ഉപമുഖ്യമന്ത്രിയായി. പ്രഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിലും ദേവേന്ദ്ര ഫഡ്‌നാവിസ് (ബിജെപി) ഉദ്ധവ് താക്കറെ (ശിവസേന) ഏകനാഥ് ഷിന്‍ഡെ (ശിവസേന) എന്നിവര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തും ഉപമുഖ്യമന്ത്രി പദം വഹിച്ചത് അജിത്താണ്. 2022 മുതല്‍ 2023 വരെ മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ നേതാവായിരുന്നു.

ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയില്‍ നിന്ന് 91ല്‍ അജിത് ലോക്‌സഭയിലേക്കും എത്തി. ആശാതായ് പവാറിന്റെയും അനന്തറാവു പവാറിന്റെയും മകനായി അഹമ്മദ്‌നഗറിലാണ് ജനനം. ശരദ്പവാറിന്റെ സഹോദരപുത്രന്‍ ആയതിനാല്‍ രാഷ്‌ട്രീയത്തോട് കുട്ടിക്കാലത്തേ തുടങ്ങിയ കമ്പമാണ്. നാലു തവണ മുഖ്യമന്ത്രിയായിരുന്നു ശരദ് പവാര്‍.

ശരദ് പവാറിന്റെ പിന്‍ഗാമിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ തന്നെയാണ് തുടക്കം. 82ല്‍ സഹകരണ മേഖലയിലുള്ള പഞ്ചസാര ഫാക്ടറി ഡയറക്ടര്‍ ബോര്‍ഡംഗമായുള്ള വിജയമാണ് ആദ്യ തെരഞ്ഞെടുപ്പ്. 91ല്‍ പൂനെ സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 16 വര്‍ഷം ഈ പദം അലങ്കരിച്ചു. 91ല്‍ ബാരാമതിയില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചു. എന്നാല്‍ പിന്നീട് ശരദ് പവാറിനു വേണ്ടി രാജിവച്ചു. ശരദ് വീണ്ടും മത്സരിച്ച് ജയിച്ച് നരസിംഹ റാവു സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി.

ബാരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 91 മുതല്‍ 92 വരെ സുധാകര്‍ നായിക് സര്‍ക്കാരില്‍ അജിത് കൃഷിമന്ത്രിയായിരുന്നു. 92ല്‍ ശരദ് മുഖ്യമന്ത്രിയായപ്പോള്‍ അജിത് ഊര്‍ജ്ജ മന്ത്രിയായി. 99ല്‍ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍ വന്നപ്പോള്‍ ജലസേചന മന്ത്രിയായി. കോണ്‍ഗ്രസ് നേതാവായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ സര്‍ക്കാരില്‍, ഗ്രാമവികസനത്തിന്റെ ചുമതലയാണ് വഹിച്ചത്. പിന്നീട് ദേശ്മുഖ്, അശോക് ചവാന്‍ സര്‍ക്കാരുകളിലും ജലവിഭവ മന്ത്രിയായിരുന്നു.

Tags: FuneralNcpAjith pawar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.