Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിനയ പ്രസാദിന്റെ ജീവിതത്തിലെ ട്രാജഡി; രണ്ടാം വിവാഹം അംഗീകരിക്കാൻ മകൾ തയ്യാറായില്ല

അനൂപ്‌ വി. വി. by അനൂപ്‌ വി. വി.
Jan 27, 2026, 09:58 am IST
in Entertainment

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ശ്രീദേവി എന്ന കഥാപാത്രം മാത്രം മതി മലയാളികൾക്ക് വിനയ പ്രസാദ് എന്ന നടിയെ ഓർക്കാൻ. ഡബ്ബിംഗ് ആർട്ടിസ്റ്റും കന്നഡക്കാരിയുമായ വിനയ അവിചാരിതമായിട്ടാണ് മണിച്ചിത്രത്താഴിലേക്ക് എത്തുന്നത്. എന്നാൽ ആ ഒരൊറ്റ ചിത്രം മലയാളത്തിലെ അവരുടെ കരിയറിനെ പൊളിച്ചെഴുതുന്നതായിരുന്നു. സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കുകയും കലാപരമായി മികച്ച് നിൽക്കുകയും ചെയ്തെങ്കിലും നടിയ ജീവിതത്തിൽ വലിയ ദുരന്തങ്ങളിലൂടെയാണ് കടന്ന് പോയത്. അവരുടെ ജീവിതത്തെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ഇങ്ങനെ

 

ലാളിത്യമാർന്ന സുന്ദരമായ മുഖത്തിൽ വശ്യതയാർന്ന വിടർന്ന കണ്ണുകളും സദാ ചെറുപുഞ്ചിരിയും പേറി പേരിനെ അന്വർത്ഥമാക്കും വിധം വിനയവുമുള്ള നടിയാണ് വിനയ പ്രസാദ് . കർണാടകയിലെ ഉടുപ്പി സ്വദേശിനിയായ വിനയഭട്ട് എഡിറ്ററായ പ്രസാദിനെ കല്യാണം കഴിച്ച ശേഷമാണ് വിനയപ്രസാദ് ആയി മാറിയത്. ശരിക്കും ആദ്യം അവർ ഒരു ശബ്ദകലാകാരിയായിരുന്നു. ആൾ ഇന്ത്യ റേഡിയോയിലെ നാടകത്തിലും മറ്റു പരിപാടികളിലും അവർ സ്ഥിരം സാന്നിധ്യമായിരുന്നു. നാടക വർക് ഷോപ്പിനോട് അതീവ താല്പര്യമുള്ള പെൺകുട്ടി, ബികോം ബിരുദ്ധധാരിയായ ഇവർ കർണാട്ടിക് സംഗീതം കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. ആൾ ഇന്ത്യ റേഡിയോയിൽ അവരോടൊപ്പം ഉണ്ടായിരുന്ന അബ്ദുൽ റഹ്മാൻ പാഷ എന്നയാൾ ദൂരദർശനിലേക്ക് മാറിയപ്പോൾ അദ്ദേഹമാണ് കന്നഡ ദൂരദർശൻ സംരേക്ഷണം ചെയ്യുന്ന 13 എപ്പിസോഡ് ഉള്ള ഒരു സീരിയലിലേക്ക് ഇവരെ കൈപിടിച്ചു കൊണ്ടുവരുന്നത്.

 

ആദ്യ സീരിയലിൽ തന്നെ അവർക്ക് പേരും പ്രശസ്തിയും ലഭിച്ചു .അത് അവരുടെ സിനിമയിലേക്കുള്ള ചവിട്ടുപടിയായി മാറുകയായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ കന്നഡയിൽ താരമൂല്യമുള്ള ആനന്ദനാഗിന്റെ നായികയാകാൻ ഭാഗ്യം ലഭിച്ചു. പടം സൂപ്പർ ഹിറ്റ് ആയിരുന്നു. മലയാളത്തിൽ അവർ ആദ്യമായി അഭിനയിച്ചത് തോപ്പിൽ ഭാസിയുടെ മകൻ അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന ചിത്രത്തിലായിരുന്നു. പെരുന്തച്ചനിലെ ഭാർഗവി തമ്പുരാട്ടി എന്ന കഥാപാത്രമായി അഭിനയിക്കാൻ എത്തുമ്പോൾ അവർക്ക് മലയാളം ഒരു വാക്ക് പോലും ഉച്ചരിക്കാൻ അറിയില്ലായിരുന്നു. മലയാളം ഡയലോഗുകൾ കന്നഡഭാഷയിൽ എഴുതിയെടുത്ത് കാണാപാഠം പഠിച്ചാണ് അവതരിപ്പിച്ചത്.

 

എന്നാൽ ഇന്ന് വിനയ് പ്രസാദിന്റെ മലയാളഭാഷയുടെ ഉച്ചാരണശുദ്ധി ലളിതവും മനോഹരവുമാണ്. മണിച്ചിത്രത്താഴിൽ അഭിനയിക്കാൻ വരുമ്പോൾ വിനയപ്രസാദിന് അവിടെ ആരെയും പരിചയം ഉണ്ടായിരുന്നില്ല. എന്നാൽ ശോഭനയുടെ സ്നേഹപൂർവ്വം ഉള്ള പെരുമാറ്റമാണ് അവർക്ക് ആശ്വാസമായതെന്നും അവർ പറയുന്നുണ്ട്. അങ്ങനെ മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന അവരുടെ കഥാപാത്രം ജീവിതത്തിലെ ഒരു വലിയ അടയാളപ്പെടുത്തലായി മാറി. അതുപോലെ തന്നെയായിരുന്നു സ്ത്രീ എന്ന ടെലിവിഷൻ പരമ്പരയിലെ ഇന്ദു എന്ന അവരുടെ കഥാപാത്രം. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ അവർക്ക് ചിരപ്രതിഷ്ഠ നേടികൊടുത്ത ഒന്നായിരുന്നു അത് .

 

സ്ത്രീജന്മം പുണ്യജന്മം എന്നൊക്കെ പറയുമ്പോഴും വിനയപ്രസാദിന്റെ ജീവിതവഴികളിൽ ചില ട്രാജഡികൾ വന്നു ഭവിച്ചിട്ടുണ്ട്. ഏഴു വർഷക്കാലം സന്തോഷപ്രദമായി നീണ്ടുനിന്ന വിനയപ്രസാദിന്റെ ദാമ്പത്യ ജീവിതത്തിനൊടുവിൽ അവരേയും മകളേയും തനിച്ചാക്കി തന്റെ പ്രാണേശ്വരൻ അകാലത്തിൽ പൊലിഞ്ഞുപോയി. അദ്ദേഹത്തിന് 35 വയസ്സായിരുന്നു പ്രായം. വിനയപ്രസാദിന് ആകട്ടെ അന്ന് 28. അവർ അതിൽ തളർന്നില്ല നാലാമത്തെ ദിവസം തന്നെ ഷൂട്ടിങ്ങിനായി പോയി തുടങ്ങി. സ്ത്രീകൾ പലരും അതിനെ വിമർശിക്കുന്നുണ്ടായിരുന്നു. എന്നാൽ അത് അവർ കാര്യമാക്കിയില്ല. കരഞ്ഞിരിക്കാൻ തയ്യാറായില്ല, തകർന്നടിഞ്ഞിരുന്നാൽ എന്ത് കിട്ടുമെന്ന് അവർ ചോദിക്കുന്നുണ്ട്.

 

അവരുടെ മകൾക്ക് 14 വയസ്സുള്ളപ്പോഴാണ് അവർ മറ്റൊരു വിവാഹത്തിൽ ഏർപ്പെടുന്നത്. ഭാര്യ മരണപ്പെട്ട ഒരു ആൺകുട്ടിയുടെ പിതാവായ ജ്യോതി പ്രകാശ് ആണ് അവരെ വീണ്ടും വിവാഹം കഴിച്ചത്. മകൾക്ക് ആദ്യം ആ വിവാഹം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, ആ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കേണ്ടി വന്നു. എന്നാൽ ജ്യോതി പ്രകാശ് നല്ലൊരു മനസ്സിൻറെ ഉടമയാണ് എന്നുള്ളതിന്റെ തെളിവാണ് വിനയപ്രസാദ് എന്ന പേര് മാറ്റി വിനയപ്രകാശ് എന്ന പേര് വയ്‌ക്കാത്തത്. ഇപ്പോൾ വളരെ സന്തോഷപ്രദമായ ഒരു കുടുംബജീവിതമാണ് അവർ നയിക്കുന്നത്. 60 വയസ്സ് പിന്നിട്ടിട്ടും അവരുടെ സൗന്ദര്യത്തിനോ കണ്ണിന്റെ അഴകിനോ ഒന്നും ഒരു കോട്ടവും തട്ടാതെ നിത്യസുന്ദരിയായി അവർ ശോഭിക്കുന്നു. ഇന്നവർ ഒരു അമ്മുമ്മ കൂടിയാണ്. ശരിക്കും പറഞ്ഞാൽ ഇപ്പോഴാണ് സ്ത്രീജന്മം പുണ്യജന്മമായി മാറിയത്.

Tags: Malayalam MovieLatest newsAlappy ashrafvinayaprasad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)
India

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

Kerala

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

India

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.