ടെഹ്റാന്‍: അമേരിക്കന്‍ യുദ്ധക്കപ്പലായ എബ്രഹാം ലിങ്കണും മറ്റ് ഏതാനും യുഎസ് യുദ്ധക്കപ്പലും വീണ്ടും ഇറാനിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിയ്‌ക്കെ മധ്യേഷ്യയില്‍ അരക്ഷിതാവസ്ഥയും അസ്വസ്ഥതയും പടരുന്നു. ഇറാനെ അനുകൂലിക്കുന്ന ലെബനനിലെ ഹെസ്ബുള്ള ഗ്രൂപ്പിന്റെ നേതാവ് നെയിം കാസിം അമേരിയ്‌ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നെയിം കാസിമിക്ക് പുറമെ ഇറാഖിലെ മറ്റൊരു ഹെസ്ബുള്ള ഗ്രൂപ്പായ കതൈബ് ഹെസ്ബുള്ളയും പ്രതികാരം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ മധ്യേഷ്യയില്‍ വ്യാപകമായി യുദ്ധഭീതി പടരുകയാണ്.
ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഹെസ്ബുള്ളയും ഹൂതിയും
ഇറാന്‍ ആക്രമിക്കാന്‍ ഒരുമ്പെട്ടാല്‍ ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ തകര്‍ക്കുമെന്ന് ഹൂതി റെബലുകള്‍ അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇറാഖിലെ കതൈബ് ഹെസ്ബുള്ള ഗ്രൂപ്പും അമേരിക്കയ്‌ക്ക് എതിരെ ആക്രമണം അഴിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാനെ ആക്രമിക്കാവുന്ന ദൂരപരിധിയിലേക്ക് എബ്രഹാം ലിങ്കണ്‍ എന്ന യുഎസ് യുദ്ധക്കപ്പല്‍ അടുക്കുന്നു
ഒമാന്‍ കടലില്‍ ഇറാനെ ആക്രമിക്കാവുന്ന ദൂരപരിധിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് എബ്രഹാം ലിങ്കന്‍ എന്ന യുഎസ് യുദ്ധക്കപ്പല്‍. ഇതോടെ യുദ്ധം തന്നെയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. അതേ സമയം ഈ യുദ്ധക്കപ്പലിനെ മിസൈലുകള്‍ തൊടുത്ത് കടലില്‍ താഴ്‌ത്തുമെന്നാണ് ഇറാന്റെ അന്ത്യശാസനം.
യുഎസ് യുദ്ധക്കപ്പല്‍ മുക്കുമെന്ന് ഇറാന്‍
ഇറാന്‍ മിസൈല്‍ സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലാണ്. തുടര്‍ച്ചയായി എബ്രഹാം ലിങ്കണ്‍ എന്ന യുദ്ധക്കപ്പിന് നേരെ മിസൈലുകള്‍ തൊടുത്താല്‍ കപ്പല്‍ മുങ്ങുമെന്ന് ഉറപ്പാണെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. അതിനാല്‍ കഴിഞ്ഞ ദിവസം ഇറാനിലേക്ക് അടുത്ത എബ്രഹാം ലിങ്കണ്‍ പൊടുന്നനെ അപ്രത്യക്ഷാവുകയായിരുന്നു. ഇറാന്റെ ഭീഷണി കാരണമാണ് എബ്രഹാം ലിങ്കണെ പിന്‍വലിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ യുദ്ധക്കപ്പല്‍ ഇറാനിലേക്ക് അടുക്കുന്നതായാണ് പുതിയ വാര്‍ത്ത.
അമേരിക്കയുടെ എഫ് 35 ഉള്‍പ്പെടെ 90 യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന യുദ്ധക്കപ്പലാണ് എബ്രഹാം ലിങ്കണ്‍. എബ്രഹാം ലിങ്കനെ പിന്തുടര്‍ന്ന് മറ്റ് ചില യുദ്ധക്കപ്പലുകള്‍ കൂടി ഇറാനോട് അടുക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
ഇറാനെ ആക്രമിക്കരുതെന്ന് യുഎഇ വിദേശകാര്യമന്ത്രി; യുഎഇ മണ്ണില്‍ നിന്നും ഇറാനെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും യുഎഇ
യുഎസിനോട് ഇറാനെ ആക്രമിക്കരുതെന്ന പ്രസ്താവനയുമായി യുഎഇ വിദേശകാര്യമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. യുഎഇ മണ്ണില്‍ നിന്നും ഇറാനെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.
കാറ്റ് വിതച്ചാല്‍ അമേരിക്ക കൊടുങ്കാറ്റ് കൊയ്യുമന്ന് ഇറാന്റെ ഭീഷണി
അതിനിടെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഒരു പരസ്യപ്പലക ഉയര്‍ന്നിട്ടുണ്ട്. ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയെ താക്കീത് ചെയ്യുന്നതാണ് ഈ പരസ്യപ്പലക. നിങ്ങള്‍ ഇറാനെതിരെ കാറ്റ് വിതച്ചാല്‍ നിങ്ങള്‍ കൊടുങ്കാറ്റ് കൊയ്യുെന്നാണ് ഇറാന്റെ ഭീഷണി. അമേരിക്കയുടെ യുദ്ധക്കപ്പലിലെ വിമാനങ്ങള്‍ തകര്‍ന്നുകിടുക്കുന്നതായുള്ള ഒരു ചിത്രവും ഇതില്‍ നല്‍കിയിട്ടുണ്ട്. രക്തം വാര്‍ന്നൊലിക്കുന്ന ശവശരീരങ്ങളും ഈ കപ്പലില്‍ ചിതറിക്കിടക്കുന്നത് കാണാം. ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടന്ന അടിച്ചമര്‍ത്തലില്‍ ഖമേനി പട്ടാളം ഏകദേശം 36,500 പ്രക്ഷോഭകാരികളെ കൊന്നുതള്ളിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്. അത്രയും മൃഗീയമായ അടിച്ചമര്‍ത്തലാണ് നടന്നത്. ഏകദേശം 41000ല്‍പരം പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശസംഘടന പറയുന്നു.
അലിഖമേനിയുടെ മൂന്നാമത്തെ മകന്‍ യുദ്ധത്തിന്റെ ചുമതല ഏറ്റെടുത്തു
പിതാവ് അലി ഖമേനി ബങ്കറില്‍ ഒളിവില്‍ പോയതോടെ മൂന്നാമത്തെ മകന്‍ മസൂദ് ഖമേനി യുദ്ധത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു. അലി ഖമേനിയുടെ ഓഫീസില്‍ ഇരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നത് മസൂദ് ഖമേനിയാണ്.
പ്രക്ഷോഭകാരികള്‍ക്ക് നേരെ 13000 സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയെന്ന് ഇറാന്‍
അലി ഖമേനി ഭരണത്തിനെതിരെ സമരം ചെയ്ത പ്രക്ഷോഭകാരികള്‍ക്കെതിരെ 13000 സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ ഇറാന്‍ ഭരണകൂടം നടത്തിയെന്ന് ഇറാന്‍ സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ ചുമതലയുള്ള ഹുസൈന്‍ കെര്‍മാപൂര്‍ അറിയിച്ചു.
















