കൊല്ലം: കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപടര്‍ന്നു. കരുനാഗപ്പള്ളി – ചെറിയഴീക്കല്‍ റോഡിലെ നവഗ്രഹ ഹോട്ടലില്‍ ആണ് അപകടം.
തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. അഗ്നിരക്ഷാ സേന എത്തി തീ കെടുത്തി..
ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചു. തലനാരിഴയ്‌ക്കാണ് ആളപായം ഒഴിവായത്.
















