ന്യൂദല്‍ഹി: അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പുരസ്കാരം നല്‍കും. 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്‌ക്ക് പത്മശ്രീ പുരസ്കാരം നല്‍കും.
നടന്‍ ധര്‍മ്മേന്ദ്രയ്‌ക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ആണ് ലഭിക്കുക.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ഷിബു സോറന്‍ (മരണാനന്തരബഹുമതി) , പ്രമുഖ പരസ്യരംഗത്തെ വിദഗ്ധനായ അന്തരിച്ച പീയൂഷ് പാണ്ഡെ(മരണാനന്തരബഹുമതി), പ്രമുഖ ടെന്നീസ് താരം വിജയ് അമൃതരാജ്, മുന്‍ മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി, ഗായിക അല്‍ക്കാ യാഗ്നിക്ക്, യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ നോറി ദത്താത്രേയുഡു എന്നിവര്‍ക്കും പത്മഭൂഷണ്‍ നല്‍കും. ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍, മുന്‍ യുജിസി ചെയര്‍മാന്‍ മാമിഡാല ജഗ്ദീഷ് കുമാര്‍, ഹോക്കി താരം സവിത പൂനിയ എന്നിവര‍്ക്കും പത്മശ്രീ ലഭിക്കും.
















