Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മറുനാട്ടില്‍ നിന്നെത്തി മനസ്സ് കീഴടക്കിയ താരം

മോഹന്‍ ചീക്കിലോട് by മോഹന്‍ ചീക്കിലോട്
Jan 25, 2026, 01:44 pm IST
in Varadyam, Entertainment

മലയാള ചലച്ചിത്ര വേദിയിലെ ആയുഷ്‌കാല സംഭാവനയ്‌ക്കുളള സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന ജെ. സി. ഡാനിയേല്‍ പുരസ്‌കാരം ചലച്ചിത്ര നടി ശാരദയ്‌ക്ക് ലഭിച്ചിരിക്കുകയാണല്ലോ. ജെ. സി ഡാനിയേല്‍ പുരസ്‌കാരം ലഭിക്കുന്ന മുപ്പത്തിരണ്ടാമത്തെ ചലച്ചിത്ര പ്രതിഭയാണ് എണ്‍പത് വയസ്സ് പ്രായമുളള ശാരദ.

അറുപതുകള്‍ മുതല്‍ രണ്ട് പതിറ്റാണ്ടുകള്‍ മലയാള സിനിമയെ അനശ്വരമാക്കിയ അഭിനേത്രി എന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം മലയാള ചലച്ചിത്ര വേദിയ്‌ക്ക് നേടിത്തന്നു. ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കേരളത്തിന്റെ ആശീര്‍വാദവും ആദരവുമായി കാണുന്നുവെന്നും, ഈ പുരസ്‌കാരം തന്നെ സിനിമയില്‍ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ച അമ്മ സത്യവാണിദേവിക്ക് സമര്‍പ്പിക്കുന്നു എന്നും ശാരദ പറയുന്നു.

ആദ്യകാലത്ത് സിനിമയില്‍ അഭിനയിക്കുന്നതിനോട് അച്ഛന്‍ വെങ്കിടേശ്വരറാവുവിന് താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ അമ്മ സംഗീതം പഠിപ്പിക്കുകയും, സിനിമയില്‍ അഭിനയിക്കാന്‍ പ്രോത്സാഹിക്കുകയും ചെയ്തു.

മലയാളി സ്ത്രീയെ തിരശ്ശീലയില്‍ അനശ്വരമാക്കാന്‍ ശാരദയ്‌ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളി സ്ത്രീയുടെ സഹനങ്ങളെയും ദുഃഖങ്ങളെയും ദുരന്തങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ ക്യാമറയ്‌ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ശാരദയ്‌ക്ക് കഴിഞ്ഞു. 1968 ല്‍ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ നിമജ്ജനം എന്ന ചിത്രത്തിലൂടെയും ദേശീയ പുരസ്‌കാരം നേടി.

ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഇരുട്ടിന്റെ ആത്മാവ്, സ്ത്രീ, എലിപ്പത്തായം, ശ്രീഗുരുവായൂരപ്പന്‍, ആഭിജാത്യം, നദി, മായ, പരീക്ഷ, താര, മിടുമിടുക്കി, കടല്‍, അടിമകള്‍, ഗന്ധര്‍വ്വക്ഷേത്രം, രണ്ട്ലോകം, രാഗം, അങ്കുരം, പൊന്മുടി, ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, ഏണിപ്പടികള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, രാപ്പകല്‍ തുടങ്ങിയ 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ട ശാരദ ശ്രീകുമാരന്‍ തമ്പിയുടെ അമ്മയ്‌ക്കൊരു താരാട്ട് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചെന്നൈ മഹാലിംഗപുരത്തുളള വീട്ടിലാണ് ഇപ്പോള്‍ താമസം.

ആദ്യകാലഘട്ടങ്ങളില്‍ മലയാളം അറിയാതെ അഭിനയിക്കാന്‍ എത്തിയ നടിയായിരുന്നു ശാരദ. മലയാളം തീരെ വഴങ്ങാതിരുന്നപ്പോള്‍ സംഭാഷണങ്ങള്‍ തെലുങ്കില്‍ എഴുതി പഠിച്ചിരുന്നു. സംവിധായകന്‍ കുഞ്ചാക്കോയുടെ അസിസ്റ്റന്റായിരുന്ന ശാരംഗപാണി ചിത്രീകരണവേളയില്‍ ശാരദയ്‌ക്ക് മലയാളം സംഭാഷണങ്ങള്‍ പഠിപ്പിച്ചുകൊടുത്തിരുന്നു. ചലച്ചിത്രനടി ടി.ആര്‍. ഓമനയായിരുന്നു ശാരദയുടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നത്. ആദ്യ മലയാള ചിത്രമായ ഇണപ്രാവുകളുടെ ചിത്രീകരണം ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ ആയിരുന്നു. അന്നത്തെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന സത്യനും പ്രേംനസിറുമൊക്കെ അവിടെ ഉണ്ടായിരുന്നു. സംവിധായകരായ കുഞ്ചാക്കോയും നവോദയ അപ്പച്ചനും നായകന്മാരായ സത്യനും പ്രേംനസീറും മധുവും ഉള്‍പ്പെടെ ഒട്ടേറെ സംവിധായകരും താരങ്ങളും പ്രോത്സാഹനങ്ങളും ധൈര്യവും പകര്‍ന്നുനല്‍കി. മലയാളത്തില്‍ എത്തും മുന്‍പ് മറ്റു ഭാഷകളിലെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിരുന്നത്കൊണ്ട് ക്യാമറയ്‌ക്ക് മുമ്പില്‍ നില്‍ക്കാന്‍ ശാരദയ്‌ക്ക് പേടി തോന്നിയിരുന്നില്ല. തെലുങ്കില്‍ പോലീസുകാരിയായും ജഡ്ജിയായും അഭിഭാഷകയായും സ്വാതന്ത്രൃ സമരസേനാനിയായും അഭിനയിച്ചിരുന്നു.

മലയാളത്തില്‍ അധികവും ദുഃഖപുത്രിയുടെ പരിവേഷമുളള കഥാപാത്രങ്ങളായിരുന്നു. തുലാഭാരം ഇതില്‍ നിന്നെല്ലാം വഴിമാറി സഞ്ചരിച്ച ചിത്രമായിരുന്നു. ഉദയായുടെ പത്തോളം സിനിമകളില്‍ ശാരദ നായികയായി അഭിനയിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ശാരദ മികച്ചനടിക്കുളള ഉര്‍വ്വശി പുരസ്‌കാരം നേടിയത്. 1967 ല്‍ തോപ്പില്‍ ഭാസിയുടെ തുലാഭാരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി ശാരദ തിരഞ്ഞെടുക്കപ്പെട്ടത്.

1945 ജൂണ്‍ 25 ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വരറാവുവിന്റെയും സത്യവാണിദേവിയുടെ പുത്രിയായി ജനിച്ച സരസ്വതിദേവിക്ക് ഇരുമിത്രലു എന്ന ആദ്യ തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോളാണ് പത്താമത്തെ വയസ്സില്‍ ശാരദ എന്ന് പേരിട്ടത്. ഗുരുജാഡ അപ്പാറാവുവിന്റെ, കന്യാശുല്‍ക്കം എന്ന തെലുങ്ക് ചിത്രത്തില്‍ ബാല നടിയായിട്ടായിരുന്നു തുടക്കം. പിന്നീട് 1965 ല്‍ മുട്ടത്തുവര്‍ക്കി രചനയും കുഞ്ചാക്കോ സംവിധാനവും നിര്‍വ്വഹിച്ച ഇണപ്രാവുകള്‍ എന്ന മലയാള സിനിമയില്‍ റാഹേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം നിര്‍വ്വഹിച്ച മുറപ്പെണ്ണ്, പിന്നീട് എംടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്‌കരന്‍ സംവിധാനം നിര്‍വ്വഹിച്ച ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശാരദ മലയാള ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ് ണ്‍എഫ്‌കെ) യില്‍ റെട്രോസ്പെക്ടീവ് (സ്മൃതിചിത്രവിഭാഗം) വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്ര നടിയായിരുന്നു ശാരദ. 2019 ല്‍ നടന്ന ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ശാരദ അഭിനയിച്ച മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Tags: ജെ.സി ഡാനിയേല്‍ പുരസ്‌കാരംKerala GovernmentJ.C. Daniel awardചലച്ചിത്ര നടി ശാരദFilm actress Sarada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.