കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ വൻ കുഴല്‍പ്പണ വേട്ട. ബസ് യാത്രക്കാരനില്‍ നിന്ന് 31 ലക്ഷത്തോളം രൂപ പിടികൂടി. മാനന്തവാടി തോല്‍പ്പെട്ടി എക്സൈസ് പോസ്റ്റിലെ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമിറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കർണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. കൊടുവള്ളിയിലേയ്‌ക്ക് കൊണ്ടു പോകുകയായിരുന്ന പണമാണ് പിടികൂടിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
















