Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് ഭാരത് : കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ദീര്‍ഘദൂര- പ്രാദേശിക ബന്ധം ഗണ്യമായി മെച്ചപ്പെടും.

ഇരിഞ്ഞാലക്കുട സ്റ്റേഷന്‍ നവീകരണം ഉടനെന്ന് സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 10:24 pm IST
in Kerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി കാട്ടിയതോടെ പുറപ്പെട്ട അമൃത് ഭാരത് സൂപ്പര്‍ ക്ലാസ് എക്‌സ്പ്രസ് ട്രെയ്ന്‍ സര്‍വീസുകള്‍ വഴി കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ദീര്‍ഘദൂര- പ്രാദേശിക ബന്ധം ഗണ്യമായി മെച്ചപ്പെടും. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായും സമയബന്ധിതമായും സുഖമായും യാത്ര ചെയ്യാന്‍ ഇത് സഹായകമാകും. മെച്ചപ്പെട്ട കണക്റ്റിവിറ്റി മേഖലയിലെ ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, തൊഴില്‍, സാംസ്‌കാരിക വിനിമയം എന്നിവയ്‌ക്ക് വലിയ ഉത്തേജനം നല്‍കും.

കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയ്നുകളും തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയ്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്ത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന ചടങ്ങില്‍ മോദി പച്ചക്കൊടി കാട്ടിയതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് നാഗര്‍കോവില്‍ – മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ്, തിരുവനന്തപുരം – ചെന്നൈ താംബരം അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയ്നുകളും തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരം – ഹൈദരാബാദ് ചാര്‍ലപ്പള്ളി അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയ്നും കന്നിയാത്ര ആരംഭിച്ചു. പുതിയ തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയ്നും മോദി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയ്ല്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കഥകളി, മോഹിനിയാട്ടം, ചെണ്ടമേളം അടക്കം കേരളത്തിലെ തനതു കലാരൂപങ്ങള്‍ അണിനിരന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കലാപ്രകടനങ്ങളും അരങ്ങേറി. ദക്ഷിണ റെയ്ല്‍വേ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ പി മഹേഷ്, അഡീഷണല്‍ ഡിവിഷണല്‍ റെയ്ല്‍വേ മാനെജര്‍ എം.ആര്‍. വിജി, വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചടങ്ങിന് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു.

അമൃത് ഭാരത് ട്രെയ്നുകളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങിനോടനുബന്ധിച്ചു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ പെയിന്റിംഗ്, ചിത്രരചന, ഉപന്യാസ രചന മത്സരങ്ങളില്‍ വിജയികളായ കേന്ദ്രീയ വിദ്യാലയം പട്ടം, പേരൂര്‍ക്കട, ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനിയില്‍ നിന്നും വീഡിയൊ കോണ്‍ഫറന്‍സിംഗിലൂടെ ഫ്‌ലാഗ് ഒഫ് നിര്‍വഹിച്ചതിനു പിന്നാലെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയ്നുകളുടെ കന്നിയാത്രയില്‍ വിജയികളായ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു.
തിരുവനന്തപുരം – ഹൈദരാബാദ് ചാര്‍ലപ്പള്ളി അമൃത് ഭാരത് ട്രെയ്നിന്റെ ഫ്‌ലാഗ് ഒഫിനോടനുബന്ധിച്ച് നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിലവിളക്ക് കൊളുത്തി. ദക്ഷിണ റെയ്ല്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേര്‍ഷ്യല്‍ മാനെജര്‍ ജെ. വിനയന്‍ ആമുഖ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ അഡ്വ. എം.എസ്. അശ്വതി ആശംസകള്‍ അര്‍പ്പിച്ചു.

വിവിധ മത്സരങ്ങളില്‍ വിജയികളായ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം ആക്കുളം, പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ പള്ളിപ്പുറം, സൈനിക് സ്‌കൂള്‍ കഴക്കൂട്ടം എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂന്ന് സ്‌കൂളുകളിലെയും വിജയികളായ 48 വിദ്യാര്‍ഥികള്‍ കന്നിയാത്രയുടെ ഭാഗമായി. ലോക്കോ പൈലറ്റ് പി.എസ്. ബിജു, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ബി.എസ്. സുബിന്‍ എന്നിവര്‍ സാരഥികളായി.

പുതിയ തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയ്ന്‍ ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂര്‍ സ്റ്റേഷനില്‍ മുഖ്യാതിഥിയായി. ഈ വണ്ടി ഗുരുവായൂര്‍ തീര്‍ഥാടനത്തിനും ടൂറിസത്തിനും വന്‍ കുതിപ്പ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ ഇരിഞ്ഞാലക്കുട റെയ്ല്‍വേ സ്റ്റേഷന്‍ നവീകരിക്കാനുള്ള പദ്ധതി തയാറാണ്. ഈ പദ്ധതി പ്രകാരം കേരളത്തില്‍ തെരഞ്ഞെടുത്ത 35 സ്റ്റേഷനുകളില്‍ നാലെണ്ണം പൂര്‍ത്തിയായി. പാസഞ്ചറിന്റെ ആദ്യ യാത്രയില്‍ ഭാഗമാകാനെത്തിയ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം മധുരം നല്‍കി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും കൈമാറി.

 

Tags: narendramoditrainprimeministerserviceAmrit Bharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

കേരളത്തിന് പുതിയ ആറ് പ്രതിദിന ട്രെയിനുകൾ; പ്രതിവാര സ്‌പെഷ്യൽ ഇനി സ്ഥിരം സർവീസ് : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപി

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.