പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ തീപ്പിടിത്തം.സൈലന്റ് വാലിയോട് ചേര്‍ന്ന മലമുകളില്‍ തീപ്പിടിച്ചത് വൈകിട്ട് അഞ്ച് മണിയോടെയാണ്.തീ അണയ്‌ക്കാന്‍ ശ്രമം തുടരുന്നു.
മലയുടെ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കാണ് തീപ്പിടുത്തം ഉണ്ടായത്. തീ പടര്‍ന്ന് പിടിക്കുന്നത് കണ്ട ശേഷം നാട്ടുകാരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.
മങ്കട മലയില്‍ 20 വര്‍ഷം മുന്‍പാണ് സമാനമായ രീതിയില്‍ കാട്ടുതീ ഉണ്ടായത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററില്‍ വെള്ളം എത്തിച്ച് തീകെടുത്തിയത്.
















