Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലെ മതേതര മമാ ചാനലുകള്‍ മൂടിവെച്ച ലവ് ജിഹാദ്;നിരവധി പെണ്‍കുട്ടികള്‍ കെണിയില്‍ വീണു; പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഎസ്ഐഎസ്

കേരളത്തിലെ ഐഎസ്ഐഎസ് (ഐസിസ്) നേതൃത്വത്തില്‍ ലവ് ജീഹാദ് നടന്നുവെന്നും ഈ ലവ് ജിഹാദ് ഗൂഢാലോചനക്കെണിയില്‍ മുസ്ലിം-ഇതര സമുദായത്തിലെ നിരവധി പെണ്‍കുട്ടികള്‍ വീണെന്നും അര്‍ണബ് ഗോസ്വാമി എഡിറ്റായ ഇംഗ്ലീഷ് വാര്‍ത്താചാനലായ റിപ്പബ്ലിക് ടെലിവിഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 09:43 pm IST
in India
ലവ് ജിഹാദില്‍ അകപ്പെട്ട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഇസ്ലാം ഇതര മതസ്ഥയായ പെണ്‍കുട്ടി (ഇ
ടത്ത്) തന്‍റെ ലവ് ജിഹാദ് കഥ പറയുന്ന പെണ്‍കുട്ടി (വലത്ത്)

ലവ് ജിഹാദില്‍ അകപ്പെട്ട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഇസ്ലാം ഇതര മതസ്ഥയായ പെണ്‍കുട്ടി (ഇ ടത്ത്) തന്‍റെ ലവ് ജിഹാദ് കഥ പറയുന്ന പെണ്‍കുട്ടി (വലത്ത്)

കാസര്‍കോഡ്: കേരളത്തിലെ ഐഎസ്ഐഎസ് (ഐസിസ്) നേതൃത്വത്തില്‍ ലവ് ജീഹാദ് നടന്നുവെന്നും ഈ ലവ് ജിഹാദ് ഗൂഢാലോചനക്കെണിയില്‍ മുസ്ലിം-ഇതര സമുദായത്തിലെ നിരവധി പെണ്‍കുട്ടികള്‍ വീണെന്നും അര്‍ണബ് ഗോസ്വാമി എഡിറ്റായ ഇംഗ്ലീഷ് വാര്‍ത്താചാനലായ റിപ്പബ്ലിക് ടെലിവിഷന്‍. കേരളത്തില്‍ നേരിട്ട് വന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍മാര്‍ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. കേരളത്തിലെ മതേതര മമാ ടിവി ചാനലുകള്‍ പരിമിതമായി പറഞ്ഞ് വിട്ട കഥകള്‍ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ നേരിട്ട് സ്ഥലങ്ങള്‍സന്ദര്‍ശിച്ച് വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു.

കാസര്‍കോഡ് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ് ഈ ലവ് ജിഹാദ് വഴി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കാനുള്ള ഗൂഢാലോചന നടന്നത്. ഐഎസ്ഐഎസ് മൊഡ്യൂള്‍ അതീവരഹസ്യമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി 2017ലാണ് മുസ്ലിം ഇതരസമുദായത്തിലെ പെണ്‍കുട്ടികളെ പ്രണയക്കെണിയിലൂടെ ഇസ്ലാമിലേക്ക് കൊണ്ടുവരാനും പിന്നീട് നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിച്ച ശേഷം ഇവരെ സിറിയയിലും മറ്റുമുള്ള ഐഎസ് ഐഎസ് സേനയിലേക്ക് അയയ്‌ക്കാനും പദ്ധതിയിട്ടത്. കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, വളപട്ടണം, പടന്ന എന്നീ പ്രദേശങ്ങളിലെ പെണ്‍കുട്ടികളാണ് പ്രധാനമായും ഈ ഐഎസ്ഐഎസ് ലവ് ജിഹാദിന് ഇരയായത്.

പ്രണയക്കെണിയില്‍ വീഴ്‌ത്തിയ ശേഷം ഇവരെ മതമൗലികവാദികളാക്കി മാറ്റുക എന്നതാണ് അടുത്തഘട്ടം. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ അതിക്രൂരമായ ലവ് ജിഹാദ് ഗൂഢാലോചനയില്‍ ഇരകളാക്കപ്പെട്ട 21 കുടുംബാംഗങ്ങളെയും റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍മാര്‍ നേരിട്ടുകണ്ടു. വീടിന്റെ വിളക്കായ പെണ്‍കുട്ടികള്‍ നഷ്ടമായ ഈ കുടുംബങ്ങളെല്ലാം തകര‍്ച്ചയുടെ വക്കിലാണെന്നും റിപ്പബ്ലിക് ടിവി സാക്ഷ്യപ്പെടുത്തുന്നു.
”
സലഫി ഇസ്ലാം എന്ന തീവ്രഇസ്ലാമിക വാദം പിന്തുടരുന്നവരാണ് ഈ പെണ്‍കുട്ടികളെ മതമൗലികവാദികളാക്കിയവരില്‍ അധികവും. യാഥാസ്ഥിതിക സുന്നി ഇസ്ലാമില്‍ പെട്ടവരാണ് കലര്‍പ്പില്ലാത്ത മുസ്ലിം മതചിട്ടകളിലേക്ക് മടങ്ങണമെന്ന് ശഠിക്കുന്ന സലഫിസം പിന്തുടരുന്നവരില്‍ അധികവും. കേരളത്തിലെ മുഖ്യധാരമുസ്ലിങ്ങളില്‍ നിന്നും വിട്ടുമാറി സഞ്ചരിക്കുന്നവരാണ് ഇവര്‍. ഇവരുടെ ജിഹാദിന്റെ ഭാഗമാണ് മറ്റു മതത്തില്‍ നിന്നുള്ളവരെ ഇസ്ലാമിലേക്ക് കൊണ്ടുവരിക എന്ന ദൗത്യം.

ലവ് ജിഹാദിനിരയായവരുടെ വീടുകളില്‍ റിപ്പോര്‍ട്ടര്‍മാര്‍ നേരിട്ട് പോയി. അതില്‍ ഒരാളായ സിപിഎം നേതാവ് പി.വി. ഭാസ്കരനെ കണ്ടു. വൈദ്യചികിത്സയുടെ പേരിലാണ് തന്റെ മകളെ ഒരാള്‍ ഇസ്ലാമിലേക്ക് കൊണ്ടുപോയതെന്ന് സഖാവ് ഭാസ്കരന്‍ പറയുന്നു. “വൈദ്യനായി വന്ന മുസ്ലിം സമുദായത്തില്‍പ്പെട്ട വൈദ്യന്‍ കൊടുത്ത ചില മരുന്നകള്‍ മകളെ വല്ലാതെ മാറ്റി. ഇത് ഏതെങ്കിലും മയക്കമരുന്നാണോ എന്ന സംശയവും ഉണ്ട്. പിന്നീട് വൈദ്യന്‍ എന്റെ വീട്ടില്‍ നിന്നും മകളെ തൃക്കരിപ്പൂരിലുള്ള അയാളുടെ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അതോടെ മകള്‍ ആകെ മാറി.”- ഭാസ്കരന്‍ പറഞ്ഞു. അതേ സമയം വൈദ്യന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അങ്ങിനെ സംശയിക്കുന്നുവെന്നും പക്ഷെ ഉറപ്പ് പറയാന്‍ തനിക്ക് കഴിയില്ലെന്നും ഭാസ്കരന്‍ പറയുന്നു. ഇങ്ങിനെ അന്യസമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ മതം മാറ്റിയാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം വരുമെന്ന് താന്‍ അറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ ഇതേക്കുറിച്ച് അറിയില്ലെന്നും ഭാസ്കരന്‍ പറയുന്നു.

സൈന്യത്തില്‍ നിന്നും വിരമിച്ച അശോകനാണ് മറ്റൊരു ഇര. തന്റെ മകളെ മതപരിവര്‍ത്തനം ചെയ്തുവെന്നും അമ്മ മരിച്ചിട്ടുപോലും തന്റെ മകളെ വിട്ടയച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് പിന്നില്‍പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്‌ക്കുന്നുവെന്നും അശോകന്‍ പറയുന്നു. തന്റെ മകളുടെ മതവും ചിന്താഗതിയും മാറിയെന്നും അശോകന്‍. കാസര്‍കോട് നിന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 21 പേരെ മതം മാറ്റി. ഏറെക്കഴിഞ്ഞ് ഇവരുടെ വീടുകളിലേക്ക് വന്ന സന്ദേശത്തിന് പൊതുസ്വഭാവമാണ് ഉള്ളത്. ഞങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്യുകയാണ് എന്നുള്ളതാണ് പൊതുവായി മതം മാറിയവരില്‍ നിന്നും വീട്ടുകാര്‍ക്ക് കിടുന്ന സന്ദേശം.

ഒരു പെണ്‍കുട്ടിയുടെ അമ്മ റിപ്പോര്‍ട്ടറുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. തന്റെ മകളെ മതം മാറ്റിയ ശേഷം ജോര്‍ദാനിലേക്ക് കൊണ്ടുപോയി എന്നാണ് അവര്‍ പറഞ്ഞത്. പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത മറ്റൊരു യാവാവ് തന്റെ സഹോദരി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടുകയും തീവ്ര ഇസ്ലാമിക ചിന്താഗതിയിലേക്ക് മാറുകയുംചെയ്തുവെന്ന് വെളിപ്പെടുത്തി. ഒരു മുസ്ലിം യുവാവിനൊപ്പം ഓടിപ്പോവുകയായിരുന്നു. 23 വയസ്സുകാരനായ മകനെ നഷ്ടപ്പെട്ട ഒരു അമ്മയെയും ഇവര്‍ കണ്ടു.. ഒരു സുപ്രഭാത്തില്‍ ഹഫിസുദ്ദീന്‍ എന്ന ആളുടെ ഒരു സന്ദേശം വീട്ടിലേക്ക് എത്തുകയായിരുന്നു. നിങ്ങളുടെ മകന്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ചേര്‍ന്നിരിക്കുന്നു എന്നതായിരുന്നു ഈ സന്ദേശം.

പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടറായ ഇജാസും എംബിഎക്കാരനായ ഷിജാസും ജാസ്മിന്റെ സഹോദരങ്ങളായിരുന്നു. ഇവര്‍ രണ്ടു പേരും ഐഎസ് ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അഫ്ഗാനിസ്ഥാനിലേക്കാണ് പോയത്. ഇതില്‍ ഇജാസ് ഭാര്യയ്‌ക്കും മക്കള്‍ക്കും ഒപ്പം അഫ്ഗാനിസ്ഥാനില്‍ യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇജാസ് ഭാര്യയും മക്കളോടും ഒപ്പമാണ് ഐഎസ്ഐഎസില്‍ ചേര്‍ന്നത്.

 

 

 

 

Tags: PV BhaskaranKerala Islamic terrorkeralaRepublic TVpopular frontsalafismLove JihadISIS moduleLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.