Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാവോയിസം, പത്തിമടക്കുന്ന കമ്യുണിസ്റ്റ് ഭീകരവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 04:48 pm IST
in Vicharam, Main Article

1967 മുതല്‍ 58 വര്‍ഷമായി ഭാരതത്തിലെ പാവപ്പെട്ട പൗരന്മാരെ തന്നെ മനുഷ്യമതിലാക്കി, നൂറ് കണക്കിന് അര്‍ദ്ധസൈനികരെയും പാവപ്പെട്ട നാട്ടുകാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളെയും കൊല്ലുകയും, ഭാരതത്തില്‍ പലയിടങ്ങളിലായി ബോംബ് സ്ഫോടനം, പോലീസ് സ്റ്റേഷന്‍ ആക്രമണം എന്നിവയിലൂടെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും, ഇടത് കോറിഡോറുകളുണ്ടാക്കി സമാന്തര സര്‍ക്കാരിനെപ്പോലെ ഭരണം നടത്തി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ വെല്ലുവിളിക്കുകയുമായിരുന്നു കമ്യുണിസത്തിന്റെ യഥാര്‍ത്ഥമുഖം.

ഈ കമ്യുണിസ്റ്റ് ഭീകരവാദം കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ എരിഞ്ഞടങ്ങാന്‍ പോകുന്നു. 2026 മാര്‍ച്ചോടെ മാവോയിസ്റ്റ് ഭീകരവാദം പൂര്‍ണ്ണമായും തുടച്ചു നീക്കുമെന്ന് 2024 ആഗസ്ത് 24 ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും നടപടികളും കാണിക്കുന്നത് മാവോയിസം എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടും എന്നു തന്നെയാണ്. ഒരിക്കലും രക്ഷപെടില്ലെന്ന് പതിറ്റാണ്ടുകളായി തോന്നിപ്പിച്ചിരുന്ന അരക്ഷിത ബോധത്തില്‍ നിന്നും അക്രമണങ്ങളില്‍ നിന്നും മുക്തരാവുന്നുവെന്നത് മാവോയിസ്റ്റ് മേഖലകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നു.

കമ്യൂണിസ്റ്റ് ആശയം വളര്‍ത്തിയ ഭീകരത
ഭാരതത്തിലെ കമ്യൂണിസ്റ്റ് മുഖ്യധാരാ രാഷ്‌ട്രിയ പാര്‍ട്ടികളായ സി.പി.ഐ (എം), സി.പി.ഐ എന്നിവ പ്രത്യക്ഷത്തില്‍ തന്നെ മാവോയിസ്റ്റ് ഭീകരവാദത്തിന്റെ കാര്യത്തില്‍ അഴകൊഴമ്പന്‍ നയമാണ് സ്വീകരിക്കാറുള്ളത്. ജനാധിപത്യ ഭാരതത്തില്‍ പ്രത്യക്ഷസായുധ സമരമെന്നത് പലതരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രത്യക്ഷത്തില്‍ എതിര്‍ക്കുകയും എന്നാല്‍ മാവോയിസ്റ്റ് സമീപനത്തെ ആശയപരമായും സാമൂഹ്യമായും സംരക്ഷിച്ചുകൊണ്ട് പ്രസ്താവനകള്‍ ഇറക്കുകയുമാണ് അവരുടെ പതിവ്. എന്നാല്‍, മാവോയിസ്റ്റ് ഭീകരവാദം രൂപംകൊണ്ടത് പ്രത്യക്ഷമായും പരോക്ഷമായും കമ്മ്യുണിസ്റ്റ് ആശയത്തില്‍ നിന്നാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മാവോസേ തൂങ്ങിന്റെ കാലത്ത് സ്വീകരിച്ച സായുധ വിപ്ലവത്തിന്റേതായ മാതൃകയുടെ പേരാണ് മാവോയിസം. ദീര്‍ഘകാല ജനയുദ്ധം എന്ന പേരില്‍, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ ആയുധവത്കരിക്കുകയും അതിലൂടെ സായുധ വിപ്ലവത്തില്‍ക്കൂടി നഗരങ്ങളെയും പൊതുവായ രാഷ്‌ട്ര സംവിധാനങ്ങളെയും കീഴടക്കുന്നതിന്റെ പേരാണ് മാവോയിസം. അതായത് പാവങ്ങളുടെ കൈയില്‍ ആയുധമണിയിച്ച് അവരെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്ന ‘യഥാര്‍ത്ഥ കമ്യൂണിസത്തിന്റെ’ പേരാണ് മാവോയിസം.

കമ്യൂണിസം പല രാഷ്‌ട്രങ്ങളിലും പല ശൈലിയില്‍ പ്രചരിച്ചിട്ടുണ്ട്. ആശയപരമായി സായുധ സമരത്തെ സ്വീകരിച്ച സമീപനമാണ് ഇതിലേറെയും. ഭാരതത്തില്‍ 1967 ല്‍ പശ്ചിമബംഗാളിലെ നക്സല്‍ബാരിയില്‍ ആരംഭിച്ച് പതിറ്റാണ്ടുകളോളമായി അത് തുടരുന്നു.

മാവോയിസ്റ്റ് ഭീകരവാദം: വ്യാപ്തിയും വെല്ലുവിളിയും
മാവോയിസ്റ്റ് കോറിഡോറിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി പരിശോധിച്ചാല്‍ മാവോയിസ്റ്റ് ഭീകരവാദം എത്രവലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരുന്നതെന്ന് ബോധ്യപ്പെടും. മാവോയിസ്റ്റ് സ്വാധീനമേഖലകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന പദമാണ് ‘റെഡ് കോറിഡോര്‍’ അഥവാ മാവോയിസ്റ്റ് കോറിഡോര്‍. ഭാരതത്തിന്റെ കിഴക്ക്, മധ്യ, തെക്ക് ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മാവോയിസ്റ്റ് സ്വാധീന മേഖലകള്‍ പ്രധാനമായും ഛത്തീസ്ഗഡില്‍ ബസ്തര്‍ മേഖല, ജാര്‍ഖണ്ഡ് സംസ്ഥാനം (പൂര്‍ണ്ണമായും) ഒഡീഷയുടെ വനമേഖലകളായ ജില്ലകള്‍, ബീഹാറിന്റെ തെക്കന്‍ ജില്ലകള്‍, മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി പോലുള്ള അതിര്‍ത്തി ജില്ലകള്‍, ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും ഭാഗങ്ങള്‍, പശ്ചിമ ബംഗാളിലെ ജംഗല്‍മഹല്‍ മേഖല തുടങ്ങി ഏകദേശം 1.5 ലക്ഷം ചതുരശ്ര കിലോമിറ്റര്‍ മുതല്‍ 2.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരെ വ്യാപിച്ച് കിടന്നിരുന്നു. ഇതിന് പുറമേ കേരളം, തമിഴ്നാട്, കര്‍ണാടക വനമേഖലകളോട് ചേര്‍ന്നുള്ള ജില്ലകളിലും മാവോയിസ്റ്റ് സ്വാധീന മേഖലകളുണ്ടായിരുന്നു.

ഭൂമിശാസ്ത്രപരമായി കുന്നുകളും നിബിഢ വനങ്ങളും നിറഞ്ഞ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ഗറില്ലാ മോഡല്‍ ആക്രമണങ്ങളാണ് മാവോയിസ്റ്റുകള്‍ നടത്തിയിരുന്നത്.
തന്ത്രങ്ങള്‍: മനുഷ്യ മതില്‍ തൊട്ട് സമാന്തര ഭരണകൂടം വരെ സാധാരണ മനുഷ്യരെ വ്യത്യസ്ത രീതികളില്‍ ഭീകരവാദത്തിനായി ഉപയോഗിക്കുന്ന സമീപനം മാവോയിസ്റ്റുകള്‍ പ്രയോഗിക്കാറുണ്ട്.

1. മനുഷ്യ കവചമായി ഉപയോഗിക്കല്‍
സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍, മാവോയിസ്റ്റുകള്‍ ഗ്രാമീണരെ മുന്നില്‍ നിര്‍ത്താറുണ്ട്. സൈന്യം വെടിയുതിര്‍ത്താല്‍ സാധാരണക്കാര്‍ കൊല്ലപ്പെടുമെന്നും സര്‍ക്കാരിനെതിരെ വലിയ ജനരോഷം ഉണ്ടാകുമെന്നും മാവോയിസ്റ്റുകള്‍ക്കറിയാം. ഗ്രാമീണര്‍ക്കിടയില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്നതിലൂടെ സൈന്യത്തിന് തിരിച്ചടിക്കാന്‍ പ്രയാസമുണ്ടാകുന്നു. ഛത്തീസ്ഗഡിലെ ബസ്തര്‍, ദന്തേവാഡ മേഖലകളില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണരെ മതിലാക്കി നിര്‍ത്തിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

2 ഗ്രാമീണരെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍
സര്‍ക്കാര്‍ വനമേഖലയില്‍ റോഡുകളോ പോലീസ് ക്യാമ്പുകളോ നിര്‍മിക്കാന്‍ ശ്രമിക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണരെ സംഘടിപ്പിച്ച് വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ജാര്‍ഖണ്ഡില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

3. വിവര ശേഖരണ ശൃംഖല

ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ തങ്ങളുടെ കണ്ണും കാതുമായി ഉപയോഗിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആ വിവരം മാവോയിസ്റ്റ് കേഡറുകളിലേക്ക് എത്തിക്കാന്‍ ഓരോ ഗ്രാമത്തിലും ആള്‍ക്കാരുണ്ടാകും. ഇത് സൈന്യത്തിന് വന്‍ തിരിച്ചടിയുണ്ടാക്കുന്നു.

4 സൈദ്ധാന്തിക മതില്‍
ജനങ്ങളുടെ മനസ്സില്‍ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ വെറുപ്പ് വളര്‍ത്തുന്ന രീതിയാണിത്. ‘സൈന്യം വരുന്നത് നിങ്ങളുടെ ഭൂമി തട്ടിയെടുക്കാനാണ്’, ‘പോലീസ് നിങ്ങളെ പീഡിപ്പിക്കും’ തുടങ്ങിയ പ്രചാരണങ്ങളിലൂടെ ജനങ്ങളെ മാവോയിസ്റ്റ് ആശയങ്ങളോട് ചേര്‍ത്തുനിര്‍ത്തുന്നു. ഇതിലൂടെ ഗ്രാമീണര്‍ സ്വമേധയാ മാവോയിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ‘മതിലായി’ മാറുന്നു.

5. നിര്‍ബന്ധിത പങ്കാളിത്തം
ഭീഷണിപ്പെടുത്തിയും മാവോയിസ്റ്റുകള്‍ സാധാരണക്കാരെ മതിലുകളാക്കി മാറ്റാറുണ്ട്. ഓരോ വീട്ടില്‍ നിന്നും ഒരാള്‍ വീതം തങ്ങളുടെ യോഗങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കണമെന്ന് അവര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കും. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത് ജനങ്ങളെ ഭയപ്പെടുത്തി കീഴടക്കാന്‍ സഹായിക്കുന്നു.

നാളെ: ഭീകരവാദത്തിന്റെ തേര്‍വാഴ്ച: 2004 മുതല്‍ 2014 വരെ

Tags: terroristcommunistMaoism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Vicharam

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.