കൊല്ലം: കേരള അഖില ഭാരതീയ പൂര്‍വസൈനിക സേവാ പരിഷത്ത് ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി പരാക്രം ദിവസ് ആയി ആചരിക്കും.
ജില്ലാ താലൂക്ക് പഞ്ചായത്ത് തലങ്ങളില്‍ നേതാജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും സ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ‘സ്വാതന്ത്ര്യ സമരത്തില്‍ നേതാജിയുടെ പങ്ക്’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരവും സെമിനാറുകളും സംഘടിപ്പിക്കും. സെമിനാറുകളില്‍ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംസ്‌കാരിക നായകര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ.പി.വിവേകാനന്ദന്‍ (റിട്ട.), ജനറല്‍ സെക്രട്ടറി മധു വട്ടവിള എന്നിവര്‍ അറിയിച്ചു.













