Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 05:34 am IST
in Kerala

കാസര്‍കോട്: ദേശീയ അദ്ധ്യാപക പരിഷത്ത് 47-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും മറ്റന്നാളുമായി കാസര്‍കോട് നടക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് എന്‍ടിയു കാസര്‍കോട് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹ കാര്യവാഹ് ലോകേഷ് ജോട്ക്കല്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന അധ്യക്ഷ കെ. സ്മിത അധ്യക്ഷത വഹിക്കും. നാളെ രാവിലെ 9ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (കാസര്‍കോട് ടൗണ്‍ ഹാള്‍) രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30ന് സംസ്ഥാന അധ്യക്ഷ കെ. സ്മിത പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധിസഭ എബിആര്‍എസ്എം അഖിലേന്ത്യാ സംഘടന സെക്രട്ടറി മഹേന്ദ്ര കപൂര്‍ ഉദ്ഘാടനം ചെയ്യും. 11.45ന് നടക്കുന്ന സമന്വയസഭ ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ അധ്യക്ഷനാകും. ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി. മുരളീധരന്‍, എന്‍ജിഒ സംഘ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. പീതാംബരന്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എ. ഈശ്വരറാവു, എബിവിപി സംസ്ഥാന ജോ. സെക്രട്ടറി ആര്യ ലക്ഷ്മി, ബാലഗോകുലം കാസര്‍കോട് ഗോകുല ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ മൗവ്വാര്‍ എന്നിവര്‍ സംബന്ധിക്കും. ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന സംഘടനാ സമ്മേളനം ആര്‍എസ്എസ് ദക്ഷിണ കേരളം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പാറങ്കോട് ബിജു അധ്യക്ഷനാകും. ജില്ലാ റിപ്പോര്‍ട്ട്, സംഘടന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, സംഘടന ചര്‍ച്ച എന്നിവ നടക്കും

രാത്രി എട്ട് മണിക്ക് നടക്കുന്ന അനൗപചാരിക സഭയില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും വരുന്ന പ്രതിനിധികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടാകും. 24ന് രാവിലെ 9.30ന് സോപാനസംഗീതം, 9.45ന് നടക്കുന്ന സമ്മേളനം ദക്ഷിണ കന്നഡ എംപി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട ഉദ്ഘാടനം ചെയ്യും. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, സംഘാടകസമിതി ചെയര്‍മാന്‍ ഹരിശ്ചന്ദ്ര നായ്‌ക്ക്, വര്‍ക്കിങ് ചെയര്‍മാന്‍ പി. രമേശ് എന്നിവര്‍ സംബന്ധിക്കും. 11.30ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന സമിതി അംഗങ്ങള്‍ എന്നിവരെ ആദരിക്കും. സംസ്ഥാന സെക്രട്ടറി എ.ജെ.ശ്രീനി, ഖജാന്‍ജി കെ.കെ. ഗിരീഷ്‌കുമാര്‍, ഉപാധ്യക്ഷന്‍മാരായ സി.കെ.രമേശന്‍, പാറങ്കോട് ബിജു, തിരുവനന്തപുരം മേഖലാ സെക്രട്ടറി ജെ. ഹരീഷ്‌കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ഗിരിജാദേവി, സി.എന്‍. ജയകുമാരി, പ്രശാന്ത്കുമാര്‍, കെ. സോമരാജന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സിദ്ദു. പി. ആല്‍ഗൂര്‍ ഉദ്ഘാടനം ചെയ്യും. കേരള കേന്ദ്ര സര്‍വകലാശാല ഡയറക്ടര്‍ ഓഫ് ഫിസിക്‌സ് പി. ശ്രീകുമാര്‍ മുഖ്യഭാഷണം നടത്തും.

സെക്കന്‍ഡറി വിഭാഗം കണ്‍വീനര്‍ ഡോ. അബി പോള്‍ അധ്യക്ഷനാകും. സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ പി. ശ്രീദേവി, രാജേഷ് മോഹന്‍ എന്നിവര്‍ സംസാരിക്കും. 3.30ന് നടക്കുന്ന സമാപനസഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. തുടര്‍ന്ന് പ്രമേയ അവതരണവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വൈകുന്നേരം നാലിന് ടൗണ്‍ഹാളില്‍ നിന്നും ആരംഭിച്ച് മല്ലികാര്‍ജുന ക്ഷേത്രം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റോഡ് വഴി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രകടനം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് 1500ല്‍പരം പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ പി. രമേശ്, ജനറല്‍ കണ്‍വീനര്‍ ടി. കൃഷ്ണന്‍, എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍, മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ എം. രഞ്ജിത്ത്, ജില്ലാ സെക്രട്ടറി കെ. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: National Teachers CouncilState Conferenceകാസര്‍കോട്‌ദേശീയ അദ്ധ്യാപക പരിഷത്ത്47-ാം സംസ്ഥാന സമ്മേളനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളില്‍ നടന്ന കെഎന്‍ഇഎഫ് 21-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പത്രങ്ങളുടെ വിശ്വാസ്യത വലുത്: സ്പീക്കര്‍

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃദ് സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കുറഞ്ഞ ശമ്പളം 40,000 രൂപ ആക്കണം: എന്‍ജിഒ സംഘ്

Kerala

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.