തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്‌സ്മാനായി ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം.മുന്‍ ഉപലോകായുക്തയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി എം ഡി ആര്‍ എഫ്) വകമാറ്റിയ കേസിലെ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ലോകായുക്ത ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്. സി എം ഡി ആര്‍ എഫ് വകമാറ്റിയ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനുള്ള ഉപകാര സ്മരണയാണ് പുതിയ പദവിയെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മുമ്പ് ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ ഫീ റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ആ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി.















