Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാമാഘമഹോത്സവം: ദിനവും രാവിലെ മുതല്‍ നിളാ സ്നാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 07:00 am IST
in Kerala

തിരുനാവായ: മഹാമാഘ മഹോത്സവം അവസാനിക്കുന്ന ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും രാവിലെ 8.30ന് നിളാ സ്‌നാനം നടക്കും. ഓരോ ദിവസങ്ങളിലും ഓരോ സന്യാസി മഠങ്ങളിലുള്ളവരുടെ നേതൃത്വത്തിലാണ് സ്‌നാനം നിശ്ചയിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്കും ഇവര്‍ക്കൊപ്പം നിളാ സ്‌നാനത്തില്‍ പങ്കെടുക്കാം. എല്ലാ ദിവസവും വൈകിട്ട് നിളാ ആരതിയും നടക്കും. പല തട്ടുകളുള്ള വിളക്കുകള്‍ ഇതിനായി ഉപയോഗിക്കും. മന്ത്രോച്ചാരണവും വാദ്യഘോഷങ്ങളും മണി മുഴക്കവും ഈ സമയം നടത്തും. രണ്ടു മണിക്കൂറോളമാണ് ഇതു നടത്തുന്നത്.

ഭാരതപ്പുഴയില്‍ തയാറാക്കിയ യജ്ഞശാലയ്‌ക്കു സമീപത്താണ് നിളാ ആരതി നടക്കുക. മഹോത്സവം നടക്കുന്ന ദിവസങ്ങളില്‍ വിശേഷ പൂജകളും നടക്കും.

മഹാമാഘ മഹോത്സവത്തിലേക്ക് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസവും

നിലമ്പൂര്‍: തിരുനാവായയില്‍ നടത്തുന്ന മഹാമാഘ മഹോത്സവത്തിലേക്ക്, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ തീര്‍ഥയാത്ര നടത്തും. നിലമ്പൂര്‍ ഡിപ്പോയില്‍ നിന്ന് 26, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളില്‍ പുലര്‍ച്ചെ നാലിന് പുറ പ്പെടും. കാടാമ്പുഴ, ചന്ദനക്കാവ്, വൈരംകോട്, തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് തിരുനാവായയില്‍ നിളാ നദിയില്‍ സ്നാനം നടത്തി ആരതിയിലും പങ്കെടുത്ത് മടങ്ങാം. നിരക്ക് 460 രൂപ. 9447436967.

മഹാമാഘ മഹോത്സവത്തിന്റെ പ്രസാദം അരയാല്‍ തൈകള്‍

തിരുനാവായ: തിരുനാവായയില്‍ നടക്കുന്ന മഹാമാഘമഹോത്സവന്റെ പ്രസാദം അരയാല്‍ തൈകള്‍. വിവിധ ക്ഷേത്രങ്ങളില്‍നിന്ന് ജ്വലിപ്പിച്ച ദീപവുമായി വരുന്ന സംഘങ്ങള്‍ക്ക് മേളാപ്രസാദമായി അരയാല്‍തൈകള്‍ നല്‍കും. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന സംഘങ്ങള്‍ മഹോത്സവത്തിലെ കെടാ വിളക്കിലേക്ക് ആ ദീപത്തെ ലയിപ്പിക്കണമെന്ന് മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. തിരികെ മടങ്ങുമ്പോള്‍ 1008 സംഘങ്ങള്‍ക്ക് അരയാല്‍ തൈകള്‍ മേളാപ്രസാദമായി നല്‍കും. തിരികെപ്പോകുമ്പോള്‍ ഭാരതപ്പുഴയില്‍ നിന്ന് ഒരു കുംഭത്തില്‍ തീര്‍ത്ഥവും എടുക്കണം. സ്വദേശത്ത് തിരിച്ചെത്തി, ഈ ആല്‍ത്തൈ സംഘാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് നട്ടുനനച്ച് സംരക്ഷിക്കുകയാണു ലക്ഷ്യമിടുന്നത്. അരയാല്‍ ദേവതമാരുടെ ഇരിപ്പിടമായ വൃക്ഷമാണെന്നാണ് ഹൈന്ദവ വിശ്വാസം. അരയാലെന്ന ഈ പീഠത്തിലെ ദേവതകള്‍ക്കുള്ള ആദ്യതീര്‍ത്ഥമായി നിളയിലെ പുണ്യജലം പകരണം. ഈ മരം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ദേശത്തിന്റെയും വളര്‍ച്ചയ്‌ക്കായി സമര്‍പ്പിക്കുന്ന ദേവതാപീഠമാണെന്നാണ് സങ്കല്പമെന്ന് ആനന്ദവനം ഭാരതി പറഞ്ഞു. പ്രസാദമായി നല്‍കാനുള്ള അരയാല്‍ത്തൈകള്‍ ഒരുക്കിനല്‍കുന്നത് ‘മരസേന’ യാണ്. തൃശ്ശൂര്‍ കേന്ദ്രമായി 2017ല്‍ രൂപംകൊണ്ട കലാ സ്‌നേഹികള്‍ സിനിമാ നിര്‍മാണ കൂട്ടായ്‌മ പ്രകൃതിയുടെ സംരക്ഷണത്തിനായി രൂപംകൊടുത്ത സന്നദ്ധ സംഘമാണ് മരസേന.

Tags: നിളാ സ്നാനംMahamaghama Festivalമഹാമാഘമഹോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മഹാമാഘമഹോത്സവം: സംസ്‌കാരം പൊതുസ്വത്തായി മാറുമ്പോള്‍

ലോക പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതനായിരുന്ന സംഗമഗ്രാമ മാധവന്റെ സ്മരണാര്‍ത്ഥം മാധവ ഗണിത കേന്ദ്രം നല്‍കിവരുന്ന മാധവഗണിത പുരസ്‌കാരങ്ങള്‍ തിരുനാവായയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പ്രൊഫ. കൈലാസ് വിശ്വകര്‍മ്മക്കും പി. ദേവരാജനും സമര്‍പ്പിക്കുന്നു. ബി.കെ. പ്രിയേഷ് കുമാര്‍, ഡോ. ശിവാനന്ദന്‍, പ്രൊഫ. കെ. കെ. ഷൈന്‍, ഡോ. മാലിനി, എ. വിനോദ്, വിസി പ്രൊഫ. സി. ആര്‍. പ്രസാദ്, പ്രൊഫ. പി. രവീന്ദ്രന്‍ എന്നിവര്‍ സമീപം
Kerala

ജ്ഞാനമഹാമാഘത്തോടെ മാഘമഹോത്സവം പൂര്‍ണതയിലെത്തി: മഹാമണ്ഡലേശ്വര്‍

തിരുനാവായയിലെ മഹാമാഘമഹോത്സവത്തെ അനുഗ്രഹിക്കാനെത്തിയ ശങ്കരമഠങ്ങളിലെ സംന്യാസിമാരായ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുതാനന്ദ ഭാരതി, ഇടനീര്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ സച്ചിദാനന്ദ ഭാരതി, തൃക്കൈക്കാട്ടു മഠം മൂപ്പില്‍ സ്വാമിയാര്‍ നാരായണ ബ്രഹ്‌മാനന്ദ തീര്‍ത്ഥ, നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി എന്നിവര്‍ യജ്ഞശാലയില്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം
Kerala

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

Kerala

നിളാതീരം ഭക്തജനത്തിരക്കിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.