ന്യൂദല്‍ഹി: ഇറാനെ ഇന്ത്യയ്‌ക്ക് എതിരായി തിരിയ്‌ക്കാന്‍ ട്രംപിന് രഹസ്യ പദ്ധതിയുണ്ടെന്ന് സംശയം. കാരണം ഇറാന്‍ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും തന്ത്രപ്രധാനമായ രാജ്യമാണ്. അതുകൊണ്ടാണ് ഇറാനില്‍ ഇന്ത്യ ഛാബഹാര്‍ തുറമുഖം പണിയുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങാനും വികസനത്തിനും 12 കോടി ഡോളര്‍ മുടക്കിയത്. മറ്റൊരു 25 കോടി ഡോളര്‍ വായ്‌പ വാങ്ങിയും ഇന്ത്യ ഇറക്കിയിട്ടുണ്ട്. കാരണം ഛാബഹാര്‍ ഇന്ത്യയുടെ കയറ്റുമതി ബിസിനസിന്റെ ജീവരേഖയാണ്. ഇറാനിലെ അലി ഖമേനിയുമായുള്ള ഇന്ത്യയുടെ മെച്ചപ്പെട്ട ബന്ധമാണ് ഛാബഹാര്‍ തുറമുഖത്തിന് 37 കോടി ഡോളര്‍ മുടക്കാന്‍ (ഏകദേശം 3300 കോടി രൂപ) മുടക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. അത് നല്‍കുന്ന ബിസിനസ് സാധ്യത വളരെ വലുതായിരുന്നു. അതാണ് ഇപ്പോള്‍ യുഎസ് പൊലിപ്പിച്ചെടുക്കുന്ന ഇറാനിലെ ആഭ്യന്തര കലാപംകലാപം മൂലം അടഞ്ഞുപോകുന്നത്.
പാകിസ്ഥാന്റെ സഹായമില്ലാതെ ഇന്ത്യയ്‌ക്ക് അഫ്ഗാനിസ്ഥാനിലേക്കും മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കും പ്രവേശിക്കാന്‍ ഇന്ത്യയ്‌ക്ക് ഛാബഹാര്‍ തുറമുഖമാണ് ഏക മാര്‍ഗ്ഗം. 2021ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ താലിബാന്‍ സര്‍ക്കാരുമായി ബന്ധം മെച്ചപ്പെടുത്തിവരികയായിരുന്നു. ഛാബഹാര്‍ തുറമുഖം പ്രവര്‍ത്തിച്ചാല്‍ അഫ്ഗാനിലേക്ക് ഇന്ത്യയ്‌ക്ക് സുഗമമായി നീങ്ങാം. താലിബാന്‍ സഹായത്തോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയ്‌ക്ക് പാക് സഹായമില്ലാതെ നീങ്ങാം.
ഇറാനില്‍ വലിയ സാമൂഹിക കലാപമുണ്ടായാല്‍ ഛാബഹാര്‍ പ്രവര്‍ത്തനം മുടങ്ങും. അതുപോലെ അമേരിക്കയുടെ പിന്തുണയോടെയുള്ള ഒരു സര്‍ക്കാര്‍ ഇറാനില്‍ വന്നാലും ഇന്ത്യയ്‌ക്ക് തലവേദനയാകും. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് കീഴില്‍ മാത്രമേ ഇന്ത്യയ്‌ക്ക് ഛാബഹാര്‍ തുറമുഖം ഉപയോഗിക്കാന്‍ സാധിക്കൂ. ഇനി പഴയ ഷാഭരണം തിരിച്ചുവന്ന് റെസ് പെഹ് ലവി ഇറാന്‍ ഭരണം പിടിച്ചാലും അത് ഇന്ത്യയ്‌ക്ക് എതിരാവും. പണ്ട് ഷാ ഭരണം നിലനിന്നപ്പോള്‍ 1965ലും 1971ലും യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ആയുധം നല്‍കി സഹായിച്ചിരുന്നു. ആയുധങ്ങള്‍ മാത്രമല്ല, എണ്ണയും സൈനിക ഉപകരണങ്ങളും ഇറാന്‍ പാകിസ്ഥാന് നല്‍കിയിരുന്നു.
















