ന്യൂദല്‍ഹി: കേരളത്തിലെ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലക്കാരനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവഡേയെ നിയോഗിച്ചു. പുതിയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ ചുമതല ഏറ്റതിനു പിന്നാലെയാണ് തീരുമാനം.
എ ബി വി പിയിലൂടെ ബിജെപിയില്‍ എത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകനാണ്. ബിഹാര്‍, മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച ശേഷം കേരള തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം.
കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രികൂടിയായ ബിജെപി നേതാവ് ശോഭ കരന്തലിയയ്‌ക്കാണ് സഹ ചുമതല.
















