കോട്ടയം: പുതുപ്പള്ളിയില്‍ റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ നാല് ക്വാട്ടേഴ്‌സുകളിലെ മോഷണത്തില്‍ 100 പവനോളം സ്വര്‍ണം കവര്‍ന്നു .കഴിഞ്ഞ രാത്രിയാണ് മുറികള്‍ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് ക്വാട്ടേഴ്‌സുകളില്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്.
റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്നു. നാലാമത്തേത് തുറക്കാന്‍ ശ്രമിച്ചു. ഒരു ക്വാട്ടേഴ്‌സില്‍ നിന്ന് 70 പവനും. രണ്ടാമത്തെ ക്വാട്ടേഴ്‌സില്‍ നിന്ന് 40 പവനും മോഷണം പോയെന്നാണ് സൂചന. മോഷണം നടക്കുമ്പോള്‍ ക്വാര്‍ട്ടേഴ്സുകളില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സിസിടിവി കേന്ദീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. കവര്‍ച്ചയ്‌ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.















