തിരുവനന്തപുരം: കേരള നിയമസഭയുടെ 2026 ലെ ആദ്യ സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രസംഗത്തോടെ തുടക്കം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിണറായി വിജയൻ സർക്കാരിന്റെ രണ്ടാംവട്ട ഭരണത്തിലെ അവസാന നയപ്രഖ്യാപനമാണിത്.
കേന്ദ്ര സർക്കാരിനെതിരേയുള്ള ആരോപണങ്ങളും സംസ്ഥാന സർക്കാരിന്റെ പരിമിതികളും നിറഞ്ഞു നിൽക്കുന്ന പ്രസംഗം സംസ്ഥാന സർക്കാർ തയാറാക്കി മന്ത്രിസഭാ യോഗം അംഗീകരിച്ചതാണ്. നയം വായിക്കുകയാണ് ഗവർണറുടെ കർത്തവ്യം.
ശിശുമരണ നിരക്ക് വികസിത രാജ്യങ്ങളുടേതിനേക്കാൾ കുറവ്. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്, കേന്ദ്ര വിഹിതം വെട്ടിക്കുറയക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ആരോഗ്യ-വിദ്യാഭ്യാസമേഖലയെ ബാധിച്ചു എന്നിങ്ങനെയാണ് നയപ്രസംഗത്തിലെ പരാമർശങ്ങൾ.
















