Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മഹാമാഘ കുംഭമേള: വികസന സാധ്യതകളേറെ കണ്ണടച്ച് സംസ്ഥാനം

വിശ്വരാജ് വിശ്വ by വിശ്വരാജ് വിശ്വ
Jan 20, 2026, 08:38 am IST
in Main Article

ആദിശങ്കരന്റെ ദേശത്ത് മഹാമാഘ കുംഭമേള നടക്കുമ്പോള്‍ കേരളം നഷ്ടപ്പെടുത്തിയ സാമ്പത്തിക – അടിസ്ഥാന സൗകര്യ വളര്‍ച്ചാ എന്‍ജിനെക്കുറിച്ച് എങ്ങനെ പറയാതിരിക്കും? ഭാരതപ്പുഴയുടെ പുണ്യതീരമായ തിരുനാവായയില്‍ ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന മാഘകുംഭം, 270 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കേരളത്തില്‍ ഒരു ആത്മീയ വിപ്ലവത്തിന് നാന്ദികുറിക്കും. കുംഭമേളകള്‍ ഭാരതത്തിന്റെ ആത്മീയ ഐക്യത്തിന്റെ പ്രതീകങ്ങളാണ്. കേരളത്തിലെ മഹാമാഘ കുംഭമേള, ദക്ഷിണേന്ത്യയുടെ ആത്മീയ പാരമ്പര്യത്തെ ദേശീയ ആത്മീയധാരയുമായി വീണ്ടും ബന്ധിപ്പിക്കുന്ന മഹാസംഗമമാണ്.

ആദിശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളം, കുംഭമേളകളുടെ ആത്മീയ അടിസ്ഥാനം സൃഷ്ടിച്ച ദാര്‍ശനിക പരമ്പരയുടെ കേന്ദ്രമാണ്. ദശനാമ സംന്യാസ സമ്പ്രദായവും അമ്‌നായ മഠങ്ങളും വഴി ശങ്കരന്‍ ഭാരതത്തിന്റെ ആത്മീയ ഏകത ഉറപ്പിച്ചു. ഇന്നത്തെ കേരളത്തിന് ഈ സംഗമം ആത്മീയ പുനര്‍ജ്ജീവനത്തിന്റെ സന്ദേശമാണ്. കേരള മഹാമാഘ കുംഭമേള ഒരു ഉത്സവമല്ല, ആത്മീയ നവോത്ഥാനം കൂടിയാണ്.

എന്നാല്‍ സാമാന്യ യുക്തിയനുസരിച്ച് ഈ മഹാമാഘം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ആത്മീയ തീര്‍ത്ഥാചാരണത്തിന്റെ ഒപ്പം ഇത് സംസ്ഥാനത്തിന്റെ ടൂറിസം, ഇന്‍ഫ്രാസ്ട്രക്ചര്‍, തൊഴില്‍, എംഎസ്എംഇ വ്യാപാരം, ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, നികുതി വരുമാനം എന്നിവയെ ഒരുമിച്ച് ഉയര്‍ത്തുന്ന ഒരു ‘ആങ്കര്‍ ഇവന്റ്’ ആയി മാറേണ്ടതായിരുന്നു. പക്ഷെ, ദീര്‍ഘവീക്ഷണമില്ലാത്ത ഒരു സര്‍ക്കാര്‍ അത് നഷ്ടമാക്കിയപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അത് പൂര്‍ണ്ണമായും ഉപയോഗിച്ചു. 2027 ല്‍ നാസിക്കില്‍ നടക്കുന്ന സിംഹസ്ഥ കുംഭമേളയെ ഇത്തരത്തില്‍ ആങ്കര്‍ ഇവന്റാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍.
എന്നാല്‍, അനുമതി വൈകിപ്പിക്കല്‍, സ്റ്റോപ്പ്-മെമ്മോകള്‍, ഭരണകൂടനിയമ തടസങ്ങള്‍, സിപിഎം നയിക്കുന്ന സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധത, കോണ്‍ഗ്രസിന്റെ മൗനനിസ്സഹകരണം ഇവ ചേര്‍ന്ന് ഈ ചരിത്രാവസരം കേരളത്തിന് നഷ്ടപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്.

പ്രയാഗ്‌രാജ് മഹാകുംഭമേള 2025
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ ആത്മീയ ഉത്സവം വഴി 2.8 ലക്ഷം കോടി രൂപയുടെ സമ്പദ്വ്യവസ്ഥ പടുത്തുയര്‍ത്തി.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് മഹാകുംഭമേള 2025 ഈ ഭൂഗോളത്തിലെ ഏറ്റവും വലിയ മനുഷ്യസമാഗമങ്ങളിലൊന്നായി.

66 കോടി തീര്‍ത്ഥാടകരാണ് അവിടെ പുണ്യ സ്‌നാനം ചെയ്യുന്നതിനായി ലോകമെമ്പാടും നിന്ന് എത്തിച്ചേര്‍ന്നത്.

പ്രയാഗ്‌രാജ് കുംഭമേളക്ക് സര്‍ക്കാര്‍ നിക്ഷേപം എന്നു പറയുന്നത് 7500 കോടി രൂപയായിരുന്നു. ഈ 7,500 കോടി രൂപ കൊണ്ട് റോഡുകള്‍, ഫ്‌ളൈ ഓവര്‍, അണ്ടര്‍പാസ്, റെയില്‍വേ സ്റ്റേഷന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് അപ്ഗ്രേഡ്, റിവര്‍ഫ്രണ്ട്, ലൈറ്റിങ് എന്നിവയെല്ലാം വ്യക്തമായ പ്ലാനിങ്ങോട് കൂടി അവര്‍ നടപ്പിലാക്കി.

കേന്ദ്രം കൊടുത്ത മറ്റൊരു 1,500 കോടി കൊണ്ട് ടെന്റ് സിറ്റി, ശുചീകരണം, ജലം, വൈദ്യുതി, പോലീസ്, ആരോഗ്യസംവിധാനം എന്നിവയും നടപ്പിലാക്കി.

Dun & Bradstreet റിപ്പോര്‍ട്ട് പ്രകാരം (കുംഭോണമിക്‌സ് 2025)
ചില കണക്കുകള്‍:
2.8 ലക്ഷം കോടി രൂപ ആകെ
90,000 കോടി രൂപ നേരിട്ട്
80,000 കോടി രൂപ പരോക്ഷമായി
1.1 ലക്ഷം കോടി രൂപയുടെ വിനിമയം

യോഗി സര്‍ക്കാര്‍ 1 രൂപ നിക്ഷേപിച്ചപ്പോള്‍ 35-40 രൂപ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനമായി ഉത്തര്‍പ്രദേശിന്റെ സമ്പദ്വ്യവസ്ഥയില്‍ തിരികെ എത്തി.

കേരള ടൂറിസവുമായി ഒരു താരതമ്യം
കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് 2024ലെ മൊത്തം ടൂറിസ്റ്റ് സ്‌പെന്‍ഡിങ് (ആഭ്യന്തരം+വിദേശം): 45,053. 61 കോടി രൂപ.
കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (സിഎജി റിപ്പോര്‍ട്ട് പ്രകാരം) 2023-24 ല്‍ 11,46,108. 67 കോടി രൂപയാണ്്.
അതായത് ടൂറിസത്തില്‍ നിന്നുള്ള വരുമാനം (45,053.61 കോടി) കേരള ജിഎസ്ഡിപിയുടെ 3.9% ആണ്.

ശബരിമല തീര്‍ത്ഥാടനം: സര്‍ക്കാരിന്റെ മണി മിന്റിങ് മെഷീന്‍
ആഗോള തലത്തില്‍ വര്‍ഷാവര്‍ഷവും ശബരിമല കോടിക്കണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. ശബരിമല തീര്‍ത്ഥാടനം നമ്മുടെ സംസ്ഥാനത്തിന് സമസ്ത മേഖലയിലും വരുമാനം കൊണ്ടുവരുന്നു.

ശബരിമലയില്‍ എത്തുന്ന വാര്‍ഷിക തീര്‍ത്ഥാടകരുടെ തോത് ഒരു റഫറന്‍സായി എടുത്ത് കേരള സര്‍ക്കാര്‍ ”മാഘകുംഭമേള ‘ ശരിയായി ഒരുക്കിയാല്‍ എന്താകുമായിരുന്നു എന്ന് പരിശോധിക്കാം.

പ്രൊജക്ഷന്‍
ഇത് സര്‍ക്കാര്‍ പുറത്ത് വിടുന്ന ഓഡിറ്റഡ് വരുമാനമല്ല. തീര്‍ത്ഥാടകര്‍ ചിലവാക്കുന്ന ശരാശരി ചെലവ് + ടൂറിസം മള്‍ട്ടിപ്ലയര്‍ ഉപയോഗിച്ചുള്ള സാമ്പത്തിക പ്രൊജക്ഷന്‍ ആണ്.
മള്‍ട്ടിപ്ലയര്‍ എന്നാല്‍ താമസം, ഭക്ഷണം, ഗതാഗതം, വ്യാപാരം, സേവനങ്ങള്‍ മുതലായവയുടെ റിപ്പിള്‍ ഇഫക്ട് ആണ് കണക്കാക്കുന്നത്. അതിനാല്‍ ഒരു കുറഞ്ഞ ശരാശരി കണക്ക് ശബരിമല തീര്‍ത്ഥാടനം വിലയിരുത്തി പരിശോധിക്കാം.

ശബരിമല സ്റ്റാറ്റിസ്റ്റിക്‌സ്
തീര്‍ത്ഥാടകര്‍: 4 കോടി
ശരാശരി ചെലവ്: 3,000-5,000 രൂപ
ആകെ സാമ്പത്തിക ചലനം: 30,000-50,000 കോടി രൂപ
2024 ലെ കണക്കുകള്‍ പ്രകാരം വിനോദ സഞ്ചാരികള്‍ ഇവിടെ ചിലവഴിക്കുന്ന തുകയുടെ തൊട്ടെത്തുകയോ (66%) അതിലുപരി (111%) പോകുന്ന തോതാണ്.

2.6% മുതല്‍ 4.36% വരെ ജിഎസ്ഡിപിയോട് തുല്യമായ സാമ്പത്തിക ചലനം ഒരു ”മാഘമഹോത്സവത്തില്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് നസൃഷ്ടിക്കാനാകും. അതായത്, കേരള ടൂറിസം ഒരു വര്‍ഷം മുഴുവന്‍ ചേര്‍ന്ന് നേടുന്ന സാമ്പത്തിക നേട്ടം നമുക്ക് കേവലം ദിവസങ്ങള്‍ കൊണ്ട് നേടാനാകും.

കേരള മാഘകുംഭം അനുമാനങ്ങള്‍:
12 കോടി സന്ദര്‍ശകര്‍
2,500-5,000 രൂപ ശരാശരി ചെലവ്
2ഃ മള്‍ട്ടിപ്ലയര്‍

രണ്ട് കോടി സന്ദര്‍ശകരുടെ നേരിട്ടുള്ള ചിലവഴിക്കല്‍ 25,000-50,000 കോടി രൂപ ആകുമ്പോള്‍ അതിന്റെ സാമ്പത്തിക ചലനം നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ 50,000- 1,00,000 കോടി രൂപയായിരിക്കും.

രണ്ട് കോടി സന്ദര്‍ശകരുടെ നേരിട്ടുള്ള ചിലവഴിക്കല്‍ 50,000-1,00,000 കോടി ആവുമ്പോള്‍ അതിന്റെ സാമ്പത്തിക ചലനം നമ്മുടെ സമ്പദ് വ്യസ്ഥയില്‍ 1,00,000-2,00,000 കോടി രൂപ ആയിരിക്കും. അതായത് ഒരു മഹാമാഘം ഒരു സീസണില്‍ കേരള ജിഎസ്ഡിപിയുടെ 4% മുതല്‍ 9% വരെ സ്വാധീനം ഉണ്ടാക്കും എന്നര്‍ത്ഥം.

നാളെ: കേരളത്തിന് നേടാമായിരുന്ന അടിസ്ഥാന സൗകര്യ വിപ്ലവം

 

Tags: Kerala GovernmentMahamagha Mahotsavam 2026മഹാമാഘ മഹോത്സവം 2026development opportunities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.