Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ ഭാരത സന്ദര്‍ശനം: വ്യാപാരം 100 ശതകോടി ഡോളറായി; ഭീകരതക്കെതിരെ ഒരുമിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 06:19 am IST
in India

ന്യൂദല്‍ഹി: യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. വളരെ ഹൃസ്വമായ സന്ദര്‍ശനം വെറും രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു. പ്രത്യേക വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി മോദി നേരിട്ടെത്തി സ്വീകരിച്ചു.ചര്‍ച്ചകള്‍ക്കു ശേഷം ഉടന്‍ തന്നെ അദ്ദേഹം മടങ്ങി.

എന്റെ സഹോദരനെ സ്വീകരിക്കാന്‍ എത്തിയെന്നാണ് സ്വീകരണ ശേഷം മോദി എക്‌സില്‍ കുറിച്ചത്. ഇരുവരും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിന്റെയും കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള വാക്‌യുദ്ധം കൊടുമ്പിരിക്കൊള്ളുകയും ഒരു സംഘര്‍ഷത്തിന്റെ വക്കില്‍ എത്തി നില്‍ക്കുകയും ചെയ്യുന്ന സമയത്താണ് നഹ്യാന്റെ മിന്നല്‍ സന്ദര്‍ശനം. യെമനെ ചൊല്ലി സൗദിയും യുഎഇയും തമ്മിലുള്ള വാക്‌പോരും മൂര്‍ച്ഛിച്ചിരിക്കുന്ന സമയമാണിത്. ഗാസയിലെ അന്തരീക്ഷം വീണ്ടും മോശമായിക്കൊണ്ടിരിക്കുകയുമാണ്. ഈ സമയങ്ങളിലെ സന്ദര്‍ശനം വളരെ സുപ്രധാനമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭാരതവും യുഎഇയും തമ്മില്‍, 2022-ല്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പിട്ടശേഷം വ്യാപാര-സാമ്പത്തിക സഹകരണത്തിലുണ്ടായ കരുത്തുറ്റ വളര്‍ച്ചയെ യുഎഇ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്തു. 2024-25 ല്‍ ഉഭയകക്ഷി വ്യാപാരം 100 ശതകോടി ഡോളറിലെത്തി. 2032-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 200 ശതകോടി ഡോളറിലെത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.

ചെറുകിട-ഇടത്തരം സംരംഭങ്ങളെ തമ്മില്‍ കൂട്ടിയിണക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തില്‍, മിഡില്‍ ഈസ്റ്റ്, പശ്ചിമേഷ്യ, ആഫ്രിക്ക, യുറേഷ്യ മേഖലകളില്‍ ചെറുകിട സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കാന്‍ ‘ഭാരത് മാര്‍ട്ട്’, ‘വെര്‍ച്വല്‍ വാണിജ്യ ഇടനാഴി’, ‘ഭാരത്-ആഫ്രിക്ക സേതു’ തുടങ്ങിയ പ്രധാന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. ഭക്ഷ്യസുരക്ഷ, ബഹിരാകാശ മേഖലകളില്‍ ഭാരത-യു.എ.ഇ സഹകരണം വര്‍ദ്ധിപ്പിക്കും.

യുഎഇക്കും ഭാരതത്തിനും ഇടയില്‍ ‘ഡിജിറ്റല്‍ എംബസികള്‍’ സ്ഥാപിക്കും. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡും അഡ്നോക് ഗ്യാസും തമ്മില്‍ 10 വര്‍ഷത്തെ എല്‍.എന്‍.ജി വിതരണ കരാര്‍ ഒപ്പിട്ടതിനെ അവര്‍ സ്വാഗതം ചെയ്തു.

ഇത് പ്രകാരം 2028 മുതല്‍ പ്രതിവര്‍ഷം 0.5 ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ലഭ്യമാകും. അന്താരാഷ്‌ട്ര പണമിടപാടുകള്‍ സാധ്യമാക്കാന്‍ ഇരുരാജ്യങ്ങളിലെയും ദേശീയ പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെ എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും ഇരുനേതാക്കളും അസന്ദിഗ്ധമായി അപലപിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്കോ, ആസൂത്രണം ചെയ്യുന്നവര്‍ക്കോ, പിന്തുണക്കുന്നവര്‍ക്കോ അല്ലെങ്കില്‍ അത് നടപ്പിലാക്കുന്നവര്‍ക്കോ ഒരു രാജ്യവും സുരക്ഷിത താവളം ഒരുക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.

പത്ത് വര്‍ഷത്തിനിടെ യുഎഇ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തുന്ന അഞ്ചാമത്തെ ഭാരത സന്ദര്‍ശനമാണിത്. യുഎഇ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഭാരത സന്ദര്‍ശനം കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമായിരുന്നു ഇന്നലത്തെ സന്ദര്‍ശനം.

Tags: Narendra ModiUAE PresidentMohammed Bin Zayed Al Nahyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.