തിരുനാവായ: ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന മഹാകുംഭമേളയ്‌ക്ക് തമിഴ്നാട്ടില്‍ നിന്നും എത്തേണ്ട രഥയാത്ര തടഞ്ഞ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നടപടിയിൽ പ്രതികരിച്ച് ശശികല ടീച്ചർ . അദ്വാൻജി നയിച്ച രാമരഥം തടഞ്ഞല്ലോയെന്നും എന്നിട്ടിപ്പോ അവിടെ ത്തന്നെ രാമക്ഷേത്രമുയർത്തിയ കാര്യം മറക്കരുതെന്നുമാണ് ശശികല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
‘ തിരുനാവായാ മാഘമകവുമായി ബന്ധപ്പെട്ട് നിളാനദിയുടെ ഉത്ഭവസ്ഥാനമായ ത്രിമൂർത്തി ഹിൽസിൽ നിന്നും ത്രിമൂർത്തി സംഗമസ്ഥാനത്തേക്കുള്ള രഥയാത്രി സ്റ്റാലിൻ സർക്കാർ തടഞ്ഞിരിക്കുന്നു.
പണ്ട് അഡ്വാൻജി നയിച്ച രാമരഥം തടഞ്ഞല്ലോ ?
എന്നിട്ടോ ?
തടഞ്ഞവരെവിടെ ?
മന്ദിർ വഹി ബനായേംഗേ എന്ന് പറഞ്ഞവർ അവിടെ ത്തന്നെ
രാമക്ഷേത്രമുയർത്തി
ധർമ്മധ്വജവും പാറിച്ചു.
മറക്കരുത് ‘ എന്നാണ് ശശികല ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.












