കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ച് യുവതി നടത്തിയ ലൈംഗികാരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് സാമ്പത്തിക, നിയമസഹായം നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍.മെന്‍സ് കമ്മീഷന്‍ മിഷന്‍, ദീപക്കിന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും എത്തിക്കും.
കുടുംബത്തിന് മലബാര്‍ ഫൈസല്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
യുവതിയെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും പുരുഷ കമ്മിഷന്‍ ഭാരവാഹിയായ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.
അതിനിടെ, വീഡിയോയിലൂടെ ലൈംഗികാരോപണം ഉന്നയിച്ച വടകര സ്വദേശിനി ഷിംജിത മുസ്തഫയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുത്തു. സംഭവം നോര്‍ത്ത് സോണ്‍ ഡി ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
















