പത്തനംതിട്ട : സ്വകാര്യ ബസിനുള്ളില്‍ വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടെന്ന് പരാതി.പത്തനംതിട്ടയില്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന 71 കാരി ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വീണാണ് കയ്യൊടിഞ്ഞത്.
പത്തനംതിട്ട -കോഴഞ്ചേരി റൂട്ടില്‍ ഓടുന്ന മാടപ്പള്ളില്‍ എന്ന ബസിനെതിരെയാണ് പരാതി. ബസ് അമിതവേഗത്തില്‍ ആയിരുന്നെന്നാണ് വയോധിക പറയുന്നത്.
പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് വീണത്.എന്നാല്‍ ബസ് ജീവനക്കാര്‍ ആശുപത്രിക്ക് സമീപം ഇറക്കി വിട്ടിട്ട് പോകുകയായിരുന്നു.
















