കൊച്ചി:രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി എം.എസ്. ഗോൾവൽക്കർ രചിച്ച വിചാരധാര എന്ന പുസ്തകത്തെ വാഴ്‌ത്തിപ്പറഞ്ഞ് നടി മല്ലികാ സുകുമാരന്‍. ആർ.എസ്.എസ്സിന്റെ ലക്ഷ്യങ്ങളെയും ആശയങ്ങളെയും വിശദീകരിക്കുന്ന, 1966-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇംഗ്ലീഷില്‍ ‘Bunch of Thoughts’ (ബഞ്ച് ഓഫ് തോട്ട്സ്) എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിന്റെ മലയാള പരിഭാഷയാണ് വിചാരധാര എന്ന പുസ്തകം.
വിചാരധാര വേണ്ട രീതിയില്‍ വായിക്കണമെന്നും ഇതില്‍ അടിച്ചമര്‍ത്തുന്നവരെ എതിര്‍ക്കണമെന്നാണ് പറയുന്നതെന്നും മല്ലികാ സുകുമാരന്‍. ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തോട് എനിക്ക് മതിപ്പുണ്ട്. അദ്ദേഹത്തിന് ഒരു പാട് അത്ഭുങ്ങള്‍ പ്രവര്‍ത്തിക്കാനാവും. ഒരു പാട് പ്ലാനും പദ്ധതിയും ഉള്ള ആളാണ് അദ്ദേഹം.- മല്ലികാ സുകുമാരന്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ ചരിത്രം ശരിക്ക് വായിച്ചുപഠിച്ചയാള്‍ക്ക് വര്‍ഗ്ഗീയവാദിയാവാന്‍ കഴിയില്ല. വിചാരധാര വിചാരിക്കേണ്ട രീതിയില്‍ വായിച്ചാല്‍ മതി. ഹിന്ദു രാഷ്‌ട്രത്തില്‍ അവര്‍ ഊന്നുന്നുണ്ട്. കാരണം ഹിന്ദുക്കള്‍ കൂടുതലുണ്ട്. അവരെ അടിച്ചമര്‍ത്താന്‍ വരുന്നവരെ എതിര്‍ക്കണമെന്നാണ് പറയുന്നത്. – മല്ലികാസുകുമാരന്‍ പറഞ്ഞു.
തിരുവനന്തപുരം മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും കെഎസ് ആര്‍ടിസി ഡ്രൈവറുമായുള്ള വിഷയത്തില്‍ അവര്‍ ശരിയായല്ല പ്രവര്‍ത്തിച്ചതെന്നും മല്ലികാസുകുമാരന്‍ പറഞ്ഞു. ആ ബസ് പിടിച്ചുനിര്‍ത്താന്‍ അവര്‍ പൊലീസിനോടാണ് പറയേണ്ടിയിരുന്നതെന്നും മല്ലികാസുകുമാരന്‍ പറഞ്ഞു.
















