ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന അസ്ത്ര മാര്‍ക് 2 മിസൈലിന് റഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വാങ്ങിക്കൂട്ടുമെന്ന് ഡിആര്‍ഡിഒ. കാരണം 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബിയോണ്ട് വിഷ്വല്‍ റേഞ്ചിലുള്ള മിസൈലുകള്‍ അപൂര്‍വ്വമാണെന്നാണ് കാരണം. മിഗ് 29, സുഖോയ് 30 എന്നീ റഷ്യയുടെ യുദ്ധവിമാനങ്ങളില്‍ അസ്ത്ര മാര്‍ക് 2 ഘടിപ്പിക്കാന്‍ സാധിക്കും. ഈ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന റഷ്യ ഇപ്പോള്‍ അവരുടെ മിഗ്ഗിലും സുഖോയിലും പിടിപ്പിക്കുന്നത് ആര്‍77 മിസൈലുകള്‍ ആണ്. എന്നാല്‍ ആര്‍77 മിസൈല്‍ കാലഹരണപ്പെട്ടുകഴിഞ്ഞു. ഇതിന്റെ സാങ്കേതികവിദ്യ പഴയതാണ്. ഇന്നത്തെ ആകാശയുദ്ധങ്ങളില്‍ ആര്‍77 മിസൈലിന്റെ കുറഞ്ഞ ദൂരപരിധി ഫലപ്രദമല്ല. ഇക്കാരണങ്ങളാല്‍ പുതിയ സാങ്കേതികവിദ്യയും 200 കിലോമീറ്റര്‍ വരെ ദൂരപരിധിയുമുള്ള അസ്ത്ര മാര്‍ക് 2വന് ഡിമാന്‍റേറും.
അതിനാല്‍ വന്‍തോതില്‍ അസ്ത്ര മാര്‍ക് 2 മിസൈല്‍ നിര്‍മ്മിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. സുഖോയ് 30, മിഗ് 29 യുദ്ധവിമാനക്കൂട്ടങ്ങള്‍ ഉപയോഗിച്ചുവരുന്ന വിയറ്റ്നാം, അള്‍ജീരിയ, ഇറാന്‍, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും അസ്ത്ര മാര്‍ക് 2 മിസൈലിന് വിപണി തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷ.
എന്താണ് അസ്ത്ര മാര്‍ക് 2?
ശത്രുരാജ്യങ്ങളുടെ പോര്‍വിമാനങ്ങള്‍ തമ്മില്‍ ആകാശത്ത് കടിപിടി കൂടുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ ഒരു പോര്‍വിമാനത്തില്‍ നിന്നും 50 കിലോമീറ്ററിനപ്പുറമുള്ള മറ്റൊരു പോര്‍ വിമാനത്തിലേക്ക് മിസൈല്‍ അയയ്‌ക്കുമ്പോള്‍ തൊടുക്കുന്ന പൈലറ്റിന് ലക്ഷ്യം എവിടെയാണെന്ന് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല. അതിന് പകരം മിസൈലിനോട് ഘടിപ്പിച്ചിട്ടുള്ള റഡാറിന് സന്ദേശം നല്‍കുകയാണ് ചെയ്യുക. ഈ റഡാര്‍ ആ മിസൈലിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. 50 കിലോമീറ്ററിനപ്പുറമുള്ള ദൂരപരിധി ലക്ഷ്യമാക്കി കുതിക്കുന്ന ഇത്തരം മിസൈലുകളെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് (കാഴ്ചയ്‌ക്കപ്പുറമുള്ള പരിധി) മിസൈലുകള്‍ എന്നാണ് വിളിക്കുക. ഇന്ത്യയുടെ പ്രധാന ആക്രമണകാരിയായ മിസൈലായ അസ്ത്ര മാര്‍ക് 2 ഇത്തരം ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈലാണ്. മിഗ്, റഫാല്‍, തേജസ്, സുഖോയ് എന്നീ ഇന്ത്യയുടെ യുദ്ധവിമാനങ്ങളില്‍ അസ്ത്ര മാര്‍ക് 2 ഘടിപ്പിക്കാം. ഇന്ത്യയുടെ അസ്ത്ര മാര്‍ക് 2 വിന്റെ ദൂരപരിധി എത്രയെന്നോ?. 200 കിലോമീറ്റര്‍. റഫാലില്‍ നിന്നും ഒരു അസ്ത്ര മാര്‍ക് 2 മിസൈല്‍ അയച്ചാല്‍ അതിന് 200 കിലോമീറ്ററിന് അപ്പുറത്തുള്ള പാകിസ്ഥാന്റെ യുദ്ധവിമാനത്തെയോ മിസൈലിനെയോ തകര്‍ക്കാന്‍ കഴിയും.
ഇപ്പോള്‍ ഇന്ത്യയുടെ അസ്ത്ര മാര്‍ക് 2 മിസൈലിന് ഡിമാന്‍റ് കൂടുകയാണ്. .കാരണം 200 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് കുതിച്ച് ലക്ഷ്യസ്ഥാനം തകര്‍ക്കുന്ന അസ്ത്ര മാര്‍ക് 2വിന് വിദേശരാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നതായി അസ്ത്ര വികസിപ്പിച്ച കേന്ദ്ര സ്ഥാപനമായ ഡിആര്‍ഡിഒ പറയുന്നു. കാരണം ഇത്രയ്‌ക്കും ശേഷിയുള്ള മിസൈലുകള്‍ക്ക് ഡിമാന്‍റുണ്ട് എന്നതിനാലാണ് അസ്ത്ര മാര്‍ക് 2 ആവേശമായി മാറുന്നത്. ഇതോടെ വിദേശത്തെ യുദ്ധവിമാനങ്ങളില്‍ പിടിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ അസ്ത്ര മാര്‍ക് 2 രൂപകല്‍പന ചെയ്യുകയാണ് ഡിആര്‍ഡിഒ. വിദേശ യുദ്ധവിമാനങ്ങളിലെ എവിയോണിക്സ്, റഡാര്‍ സംവിധാനം എന്നിവയോട് പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള ഗുണനിലവാരം അസ്ത്ര മാര്‍ക് 2വന് നല്‍കും. ഏകദേശം മണിക്കൂറില്‍ 5500 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന മിസൈലാണ് അസ്ത്ര. ശബ്ദത്തേക്കാള്‍ 4.5 മടങ്ങ് വേഗതയില്‍ കുതിക്കുന്നതിനാല്‍ ഇതിന്റെ വേഗത മാക് 4.5 ആണെന്നും പറയൂം. എങ്ങിനെയാണ് ഈ മിസൈലിന് 200 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കുതിക്കാന്‍ സാധിക്കുന്നത്? അസ്ത്ര മാര്‍ക് 2വിന്റെ കുതിപ്പ് നിലനിര്‍ത്താന്‍ ഒരു ഇരട്ട പള്‍സ് മോട്ടോര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിദേശരാജ്യങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്‌ക്കും അസ്ത്ര മാര്‍ക് 2 മിസൈലുകള്‍ ആവശ്യമാണ്. അതിനാല്‍ ഇവ കൂട്ടത്തോടെ നിര്‍മ്മിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. കൂട്ടത്തോടെ നിര്‍മ്മിക്കുമ്പോള്‍ വില കുറയും. ധാരാളം സ്റ്റോക്കുണ്ടെങ്കില്‍ ഇന്ത്യയെ ഇത്തരം മിസൈലുകള്‍ എപ്പോള്‍ വേണമെങ്കിലും വിതരണം ചെയ്യാന്‍ ശേഷിയുള്ള രാജ്യം എന്ന നിലയിലുള്ള വിശ്വാസ്യതയും കൈവരും. ഇവയുടെ വന്‍തോതിലുള്ള നിര്‍മ്മാണം 2026 മധ്യത്തോടെ ആരംഭിക്കും. തുടക്കത്തില്‍ 500 കിലോമീറ്റര്‍ മുതല്‍ 700 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള അസ്ത്ര മാര്‍ക് 2 മിസൈലുകള്‍ ആണ് നിര്‍മ്മിക്കുക. പിന്നീട് 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള അസ്ത്ര മാര്‍ക് 2 നിര്‍മ്മിക്കും. ഭാരത് ഡൈനാമിക്സും സ്വകാര്യകമ്പനികളും സംയുക്തമായാണ് ഇവ നിര്‍മ്മിക്കുക. ടാറ്റാ അഡ്വാന്‍സ് ഡ് സിസ്റ്റമോ, ലാഴ്സന്‍ ആന്‍റ് ടൂബ്രോയോ ആയിരിക്കും അസ്ത്ര മാര്‍ക് 2വിന്റെ സ്വകാര്യമേഖലയില്‍ നിന്നുള്ള നിര്‍മ്മാണ പങ്കാളി.
















