കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ സിപിഎമ്മിന്‌റെ സമരത്തില്‍ പങ്കെടുക്കാഞ്ഞതിനെ തുടര്‍ന്ന് ആദിവാസി സ്ത്രീക്ക് തൊഴില്‍ നിഷേധിച്ച സംഭവത്തില്‍ ബിജെപിയുടെ പരാതിയില്‍ റിപ്പോര്‍ട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍.
മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപിയുടെ പരാതിയില്‍ പേരാവൂര്‍ പഞ്ചായത്തിനോട് പേരാവൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ലക്ഷ്മിയെ തിരിച്ചയച്ച തൊഴിലുറപ്പ് മേറ്റുമാരില്‍ നിന്നും വിശദീകരണം തേടാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്.
















